കൊച്ചിയിൽ പാമ്പുകടിയേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

Published : Sep 09, 2026, 02:16 PM IST
snakebite death

Synopsis

അണിയൽ മാർക്കറ്റിന് സമീപം കോഴിപ്പറമ്പിൽ വീട്ടിൽ സജീവന്റെ ഭാര്യ ബിന്ദു ആണ് മരിച്ചത്. 50വയസ്സായിരുന്നു. ഇന്നലെ രാത്രിയാണ് സംഭവം. ഭർത്താവ് ജോലി ആവശ്യത്തിനായി പുറത്ത് പോയതിനാൽ ബിന്ദു രാത്രി അയൽവീട്ടിലേക്ക് ഉറങ്ങാനായി പോയിരുന്നു.

കൊച്ചി: കൊച്ചി എടവനക്കാട് പാമ്പ് കടിയേറ്റ് വീട്ടമ്മ മരിച്ചു. അണിയൽ മാർക്കറ്റിന് സമീപം കോഴിപ്പറമ്പിൽ വീട്ടിൽ സജീവന്റെ ഭാര്യ ബിന്ദു ആണ് മരിച്ചത്. 50വയസ്സായിരുന്നു. ഇന്നലെ രാത്രിയാണ് സംഭവം. ഭർത്താവ് ജോലി ആവശ്യത്തിനായി പുറത്ത് പോയതിനാൽ ബിന്ദു രാത്രി അയൽവീട്ടിലേക്ക് ഉറങ്ങാനായി പോയിരുന്നു. ഇവിടെ എത്തി അയൽ വീട്ടുകാരോട് കാലിന് വേദനയുണ്ടെന്ന് പറഞ്ഞതോടെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. അണലി ആണ് കടിച്ചതെന്നാണ് നിഗമനം. മുരുക്കുംപാടം പൊതുശ്മാശാനത്തിൽ സംസ്കാര ചടങ്ങുകൾ നടക്കും.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നാട്ടുകാർ വിവരം അറിയിച്ചു, പെരുമ്പാമ്പിനെ പിടികൂടി സജി മഞ്ഞകടമ്പൻ
മുതിർന്ന മാധ്യമ പ്രവർത്തകൻ ജിജോ ജോൺ പുത്തേഴത്ത് അന്തരിച്ചു