ഇടവിളയായും മരങ്ങൾക്കിടയിലും കൃഷി ചെയ്യാവുന്ന അത്യുൽപാദനശേഷിയുള്ള കാപ്പി ചെടിയുമായി കർഷകൻ

By Web TeamFirst Published Jul 24, 2020, 9:07 AM IST
Highlights

സ്വന്തം പേരിൽ ഒരു കാപ്പി ചെടി വികസിപ്പിച്ചെടുത്ത്  അതിന് പ്രചാരം നൽകുകയാണ് പുൽപ്പള്ളി സ്വദേശി റോയിസ്.തന്‍റെ തോട്ടത്തിലെ അത്യുൽപാദന ശേഷിയും രോഗ പ്രതിരോധ ശേഷിയുമുള്ള കാപ്പി ചെടിയിൽ നിന്നാണ് ഈ ഇനം വികസിപ്പിച്ചതെന്ന് റോയിസ്

പുല്‍പ്പള്ളി: കൊവിഡ് കാലത്ത് ആളുകൾ ധാരാളമായി കൃഷിയിലേക്ക് തിരിയുമ്പോൾ പുതിയ ഇനം കാപ്പി കൃഷി പ്രോത്സാഹിപ്പിക്കുകയും പ്രചരിപ്പിക്കുകയുമാണ് വയനാട് പുൽപ്പള്ളി സ്വദേശിയായ റോയിസ് എന്ന കർഷകൻ. റബ്ബർ പോലുള്ള പ്രധാന വിളകൾക്കിടയിൽ ഇടവിളയായി കൃഷി ചെയ്യാനാകുമെന്നതാണ് ഈ കാപ്പിച്ചെടിയുടെ പ്രത്യേകത.

സ്വന്തം പേരിൽ ഒരു കാപ്പി ചെടി വികസിപ്പിച്ചെടുത്ത്  അതിന് പ്രചാരം നൽകുകയാണ് പുൽപ്പള്ളി സ്വദേശി റോയിസ്.തന്‍റെ തോട്ടത്തിലെ അത്യുൽപാദന ശേഷിയും രോഗ പ്രതിരോധ ശേഷിയുമുള്ള കാപ്പി ചെടിയിൽ നിന്നാണ് ഈ ഇനം വികസിപ്പിച്ചതെന്ന് റോയിസ് പറയുന്നു. തണലുള്ള സ്ഥലങ്ങളിലും റബ്ബർ അടക്കം പ്രധാന വിളകൾക്ക് ഇടയിലും കൃഷി ചെയ്യാനാകുമെന്നാണ് റോയിസ് കാപ്പിയുടെ പ്രത്യേകത. 

സാധാരണ കാപ്പി ചെടികൾക്ക് തണലുള്ള മേഖലയിൽ ഉല്‍പാദനം കുറയും. ഒരേക്കർ സ്ഥലത്ത് നിന്ന് രണ്ട് ലക്ഷം രൂപവരെ വരുമാനം ഉണ്ടാക്കാൻ കഴിയുമെന്നും ഇദ്ദേഹം പറയുന്നു.നിരവധി പേരാണ് കാപ്പി ചെടി അന്വേഷിച്ച് ഇവിടെ എത്തുന്നത്. ആവശ്യകാർക്ക് അവരുടെ സ്ഥലത്ത് എത്തിച്ച് കൃഷിസ്ഥലം സജ്ജമാക്കി നൽകുകയും ചെയ്യുന്നുണ്ട് റോയിസ്. 13 രൂപവരെയാണ് കാപ്പി ചെടിക്ക് വില ഈടാക്കുന്നത്.

click me!