
മലപ്പുറം: മലപ്പുറം നന്നമ്പ്രയിൽ കാർ യാത്രക്കാരെ ആക്രമിച്ച് 2 കോടി രൂപ കവർന്നു. നന്നമ്പ്ര തെയ്യാലിങ്ങൾ ഹൈസ്കൂൾ പടിയിൽ വെച്ച് രാത്രി 9.50 നാണ് സംഭവം. തെന്നല അറക്കൽ സ്വദേശി മുഹമ്മദ് ഹനീഫ, മുഹമ്മദ് അഷ്‌റഫ് എന്നിവരാണ് കാറിൽ ഉണ്ടായിരുന്നത്. കൊടിഞ്ഞിയിൽ നിന്ന് സ്ഥലം വിറ്റ 1.95 കോടി രൂപയുമായി കാറിൽ വരുമ്പോൾ എതിരെ വന്ന കാറിൽനിന്ന് ഇറങ്ങി വന്ന നാലംഗ സംഘം മാരകായുധങ്ങളുമായി എത്തി വണ്ടി അടിച്ചു തകർത്ത് ബാഗിൽ സൂക്ഷിച്ച പണം കവരുകയായിരുന്നു. സംഘം പെട്ടന്ന് കാർ കൊടിഞ്ഞി ഭാഗത്തേക്ക് ഓടിച്ചു പോയി. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.