തെറിവിളി, ഭീഷണി; പൊലീസ് സ്റ്റേഷനിലെത്തി ആര്‍എസ്എസ് പ്രവര്‍ത്തകന്‍റെ പരാക്രമം, ഒടുവില്‍ കൈത്തണ്ട മുറിച്ച് ആത്മഹത്യാശ്രമം

Web Desk   | others
Published : Jan 26, 2020, 08:52 PM IST
തെറിവിളി, ഭീഷണി; പൊലീസ് സ്റ്റേഷനിലെത്തി ആര്‍എസ്എസ് പ്രവര്‍ത്തകന്‍റെ പരാക്രമം, ഒടുവില്‍ കൈത്തണ്ട മുറിച്ച് ആത്മഹത്യാശ്രമം

Synopsis

എസ് ഐ യേയും മറ്റു പോലീസുകാരേയും തെറി വിളിച്ചും കൊലവിളി മുഴക്കിയും ഭീകരാന്തരീക്ഷം സൃഷ്ടിച്ച ഇയാള്‍ ഒടുവില്‍ എന്റെ തിളക്കുന്ന ചോര കണ്ടോ എന്നാക്രോശിച്ചു കൊണ്ട് കൈയില്‍ കരുതിയിരുന്ന മൂര്‍ച്ചയുള്ള ആയുധം കൊണ്ട്  കൈത്തണ്ട മുറിക്കുകയും ചെയ്തു. 

തിരുവനന്തപുരം:  മദ്യലഹരിയില്‍ പൊലീസ് സ്‌റ്റേഷനില്‍ ആര്‍ എസ് എസ് പ്രവര്‍ത്തകന്റെ പരാക്രമം. കഴിഞ്ഞ ദിവസം രാവിലെ 12 മണിയോടെയായിരുന്നു വെള്ളറട സ്‌റ്റേഷനിലായിരുന്നു സംഭവം അരങ്ങേറിയത്. വേങ്കോട് സ്വദേശിയായ മോഹനന്‍ (48) ണ് പരാക്രമം നടത്തിയത്. 

എസ് ഐ യേയും മറ്റു പോലീസുകാരേയും തെറി വിളിച്ചും കൊലവിളി മുഴക്കിയും ഭീകരാന്തരീക്ഷം സൃഷ്ടിച്ച ഇയാള്‍ ഒടുവില്‍ എന്റെ തിളക്കുന്ന ചോര കണ്ടോ എന്നാക്രോശിച്ചു കൊണ്ട് കൈയില്‍ കരുതിയിരുന്ന മൂര്‍ച്ചയുള്ള ആയുധം കൊണ്ട്  കൈത്തണ്ട മുറിക്കുകയും ചെയ്തു. ഇതോടെ പൊലീസ് ബലം പ്രയോഗിച്ച് ഇയാളെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. 

വെള്ളിയാഴ്ച  ബി ജെ പി നടത്തിയ പൗരത്വ ഭേദഗതിനിയമത്തെ അനുകൂലിച്ചു നടത്തിയ പ്രകടനത്തില്‍ ആക്രമാസക്തനാകാന്‍ ശ്രമിച്ചപ്പോള്‍ പൊലീസ് അക്രമത്തിന് അവസരം നല്‍കാതെ തടഞ്ഞതാണ് ഇയാളെ പ്രകോപിതനാക്കിയത്. വെള്ളിയാഴ്ച പൊലിസിന് നേരേ ഇയാള്‍ കഴുത്തില്‍ ധരിച്ചിരുന്ന ചരട് മന്ത്രം ചൊല്ലി വലിച്ചെറിയുകയും ചെയ്തിരുന്നു. 

ഇതിന് പിന്നാലെയാണ് തന്റെ ഡയറി നഷ്ടപ്പെട്ടെന്നും അത് വീണ്ടെടുത്തു തരണം എന്നാവശ്യപ്പെട്ടാണ് ഇയാള്‍ സ്‌റ്റേഷനിലെത്തി പരാക്രമം കാണിച്ചത്. ഇയാൾക്ക് മനസികാസ്വാസ്ഥ്യം ഉള്ളതായി പൊലീസ് പറഞ്ഞു.  

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഹരിത പതാക പാറിച്ച് ഫാത്തിമ തഹ്ലിയ, 1309 വോട്ട് ലീഡ്, കുറ്റിച്ചിറയിൽ മിന്നും വിജയം
പത്തനംതിട്ട മുനിസിപ്പാലിറ്റി തൂത്തുവാരുമെന്ന് പന്തയം, തോറ്റതോടെ മീശ വടിച്ച് ബാബു വർ​ഗീസ്