ഹര്‍ത്താല്‍ ദിനത്തിലെ അക്രമം; ആര്‍എസ്എസ് നേതാവ് അറസ്റ്റില്‍

By Web TeamFirst Published Jan 20, 2019, 10:26 AM IST
Highlights

ഹര്‍ത്താലിനിടെ നെടുമങ്ങാട് അക്രമം നടത്തിയ കേസില്‍ പ്രതിയെ ഒളിപ്പിക്കാന്‍ ശ്രമിച്ച ആര്‍എസ്എസ്  നേതാവ് അറസ്റ്റില്‍. 

തിരുവനന്തപുരം: ശബരിമല കര്‍മ്മ സമിതി ഹര്‍ത്താലിനിടെ നെടുമങ്ങാട് അക്രമം നടത്തിയ കേസില്‍ പ്രതിയെ ഒളിപ്പിക്കാന്‍ ശ്രമിച്ച ആര്‍എസ്എസ് നേതാവ് അറസ്റ്റില്‍. ആര്‍എസ്എസ് ജില്ലാ ബൗദ്ധിക സിക്ഷന്‍ പ്രമുഖ് ആര്യനാട് ഗണപതിയാന്‍കുഴി എം വിധ്യാധരനെയാണ് നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്. 

ഹര്‍ത്താല്‍ ദിനത്തില്‍ നെടുമങ്ങാട് പൊലീസ് സ്റ്റേഷന് സമീപവും കച്ചേരി ജംഘ്ഷനില്‍ സിപിഎം പ്രവര്‍ത്തകര്‍ക്ക് നേരെയും കൗണ്‍സിലര്‍ സാബുവിന്‍റെ വീടിന് നേരെ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ഠിക്കുകയും ചെയ്ത കേസിലെ ഒന്നാം പ്രതിയെ ഒളിവില്‍ കവിയാന്‍ സഹായിച്ചതിനാണ് ആര്‍എസ്എസ് നേതാവിവെ അറസ്റ്റ് ചെയ്തത്.  കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. 

click me!