റിട്ട. വനംവകുപ്പ് ഉദ്യോ​ഗസ്ഥൻ തലക്ക് പരിക്കേറ്റ് മരിച്ചു; ഒപ്പം മദ്യപിച്ചവർക്കായി തെരച്ചിലാരംഭിച്ച് പൊലീസ്

Published : Dec 11, 2023, 04:11 PM IST
റിട്ട. വനംവകുപ്പ് ഉദ്യോ​ഗസ്ഥൻ തലക്ക് പരിക്കേറ്റ് മരിച്ചു; ഒപ്പം മദ്യപിച്ചവർക്കായി തെരച്ചിലാരംഭിച്ച് പൊലീസ്

Synopsis

ചാലക്കുടി ആനമല ജംക്ഷനിൽ ആളൊഴിഞ്ഞ കെട്ടിടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. 

തൃശൂർ: ചാലക്കുടിയിൽ റിട്ടയേർഡ് വനംവകുപ്പ് ഉദ്യോഗസ്‌ഥൻ മരിച്ച നിലയിൽ. റിട്ടയേർഡ് വനംവകുപ്പ് ഉദ്യോഗസ്‌ഥൻ സെയ്‌ത്‌ (68) ആണ് മരിച്ചത്. ചാലക്കുടി ആനമല ജംക്ഷനിൽ ആളൊഴിഞ്ഞ കെട്ടിടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. തലയ്ക്കു പരുക്കേറ്റ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മരണകാരണം വ്യക്‌തമല്ല. ഇന്നലെ ഈ ഭാ​ഗത്ത് ഇവർ മദ്യപിച്ചതായി ചിലർ വ്യക്തമാക്കുന്നു. ഇദ്ദേഹത്തൊടൊപ്പം ഒന്നിച്ചു മദ്യപിച്ചവരെ പൊലീസ് തിരയുന്നു. മദ്യപാനത്തിനിടയിലുണ്ടായ തർക്കമാണോ അതോ കാലു തെറ്റി വീണ് തലക്ക് പരിക്കേറ്റതാണോ എന്നും പരിശോധിക്കുന്നതായി പൊലീസ് വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് അന്വേഷണം പുരോ​ഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു. 

മുത്തപ്പൻപുഴയിൽ പുള്ളിപ്പുലിയെ ചത്ത നിലയിൽ കണ്ടെത്തി; ശരീരത്തിൽ മുള്ളൻപന്നിയുടെ മുള്ള് തറച്ച നിലയിൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

 

PREV
click me!

Recommended Stories

പര്യടനത്തിന് പോയ സ്ഥാനാർത്ഥിക്കും സംഘത്തിനും നേരെ പാഞ്ഞടുത്ത് കാട്ടാനക്കൂട്ടം, റോഡിലെ കുഴിയിൽ കാട്ടാന വീണതിനാൽ അത്ഭുതരക്ഷ
സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം