ലേണേഴ്സ് പരീക്ഷ എഴുതാൻ മോട്ടോർവാഹന ഓഫീസിലേക്ക് എത്തിയത് സ്വന്തമായി വാഹനം ഓടിച്ച്; യുവതിക്ക് 5000 രൂപ പിഴയിട്ട് ആർടിഒ

Published : Jun 23, 2026, 09:32 PM IST
driving test

Synopsis

വാഹനമോടിച്ച യുവതി ക്കും വാഹനയുടമയായ ഭർത്താവിനും ആലത്തൂർ സബ് ആർ. ടി.ഒ. ഓഫീസ് 5000 രൂപ വീതം പിഴ ചുമത്തി. ലൈസൻസില്ലാതെ വാഹനം ഓടിച്ചതിനും ലൈസൻസില്ലാത്തയാൾക്ക് വാഹനം ഓടിക്കാൻ കൊടുത്തതിനുമാണ് പിഴയിട്ടത്.

പാലക്കാട്: പാലക്കാട് ആലത്തൂരിൽ ലേണേഴ്സ് ലൈസൻസിനുള്ള പരീക്ഷയെഴുതാൻ മോട്ടോർ വാഹന ഓഫീസിലേക്ക് ഇരുചക്ര വാഹനം ഓടിച്ചുവന്ന യുവതി കുടുങ്ങി. വാഹനമോടിച്ച യുവതി ക്കും വാഹനയുടമയായ ഭർത്താവിനും ആലത്തൂർ സബ് ആർ. ടി.ഒ. ഓഫീസ് 5000 രൂപ വീതം പിഴ ചുമത്തി. 

ലൈസൻസില്ലാതെ വാഹനം ഓടിച്ചതിനും ലൈസൻസില്ലാത്തയാൾക്ക് വാഹനം ഓടിക്കാൻ കൊടുത്തതിനുമാണ് പിഴയിട്ടത്. പരീക്ഷാകേന്ദ്രത്തിലേക്ക് ഇവർ വാഹനം ഓടിച്ചുവരുന്നത് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ശ്രദ്ധിച്ചിരുന്നു. പരീക്ഷയ്ക്ക് എത്തിയപ്പോഴാണ് വാഹനമോടിച്ച് വന്ന കാര്യം ചോദിച്ച് ഉറപ്പാക്കിയതും പിഴ ചുമത്തിയതും. 1988-ലെ മോട്ടോർ വാഹന നിയമത്തിലെ 180, 181 വകുപ്പുകൾ പ്രകാരമാണ് പിഴ ചുമത്തിയതെന്ന് ആലത്തൂർ ജോ. ആർടിഒ വ്യക്തമാക്കി.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ടയറിനടിയിൽ കുരുങ്ങി റോഡിൽ വീണ വീട്ടമ്മയെ ആശുപത്രിയിലെത്തിച്ചത് വലിച്ചിഴച്ച്, ആരോഗ്യനില വഷളായി, ഷാജി മാത്രമല്ല ഷൈജയും ഹീറോയെന്ന് കുടുംബം
യുവതിയും സുഹൃത്തുമെത്തിയ കാർ തടഞ്ഞു, അതിക്രമിച്ച് തട്ടിക്കൊണ്ട് പോയി പണം ചോദിച്ച് ഭീഷണി; കുമ്പള സ്വദേശികൾ പിടിയിൽ