എടക്കരയില്‍ റബര്‍ തോട്ടത്തിന് തീ പിടിച്ചു, ഒന്നര ഏക്കറോളം സ്ഥലത്തെ അടിക്കാടുകള്‍ പൂര്‍ണമായി കത്തിനശിച്ചു

Published : Jan 15, 2026, 12:40 PM IST
rubber fire

Synopsis

മലപ്പുറം എടക്കരയിലെ പെരുങ്കുളത്ത് റബര്‍ തോട്ടത്തില്‍ തീപിടിത്തമുണ്ടായി. ഒന്നര ഏക്കറോളം സ്ഥലത്തെ അടിക്കാടുകള്‍ പൂര്‍ണമായി കത്തിനശിച്ചു

മലപ്പുറം: എടക്കരയില്‍ റബര്‍ തോട്ടത്തില്‍ തീ പിടിച്ച് അടിക്കാടുകള്‍ പൂര്‍ണമായി കത്തിനശിച്ചു. കഴിഞ്ഞ ദിവസം പെരുങ്കുളത്താണ് ഉച്ചക്ക് 12 മണിയോടെ റബര്‍ തോട്ടത്തിന് തീ പിടിച്ചത്. തോട്ടത്തിന് സമീപത്ത് അഞ്ച് കുടുംബങ്ങള്‍ വീട് നിര്‍മിക്കുന്നതിനായി വാങ്ങിയ സ്ഥലത്തും തീ പടര്‍ന്നു പിടിച്ചു. ഒന്നര ഏക്കറോളം സ്ഥലത്തെ അടിക്കാടുകള്‍ പൂർണമായി കത്തിനശിച്ചിട്ടുണ്ട്. ശക്തമായ കാറ്റും ചൂടും തീയണയ്ക്കുന്നതിന് തടസമായി.

നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് എടക്കരയില്‍ നിന്ന് ഇന്‍സ്‌പെക്ടര്‍ വി കെ കമറുദ്ദീന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും ട്രോമ കെയര്‍ പ്രവര്‍ത്തകരും ഉടന്‍തന്നെ സ്ഥലത്ത് എത്തി തീ പടരാതിരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചു. ഈ സമയം നിലമ്പൂരില്‍ നിന്നും ഫയര്‍ ഓഫിസര്‍ കെ പി ബാബു രാജിന്‍റെ നേതൃത്വത്തില്‍ അഗ്‌നിശമന സേനയും സ്ഥലത്ത് എത്തിയിരുന്നു. എന്നാല്‍ ഇതിനകം എടക്കര പൊലീസും ട്രോമാ കെയര്‍ അംഗങ്ങളും ചേര്‍ന്ന് തീ നിയന്ത്രണ വിധേയമാക്കി. ഹംസ പാലാങ്കര, ചന്ദ്രബാബു എന്നിവരുടെ നേതൃത്വത്തില്‍ നാട്ടുകാർ കൂടി ചേര്‍ന്നാണ് തീയണച്ചത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഗോവയിലെ ജയിലിൽ നിന്നിറങ്ങിയത് 2 മാസം മുൻപ്, കണ്ണൂരിൽ യുവതി രാസലഹരിയുമായി പിടിയിൽ
കൊല്ലത്ത് രണ്ട് കായിക വിദ്യാർത്ഥിനികള്‍ തൂങ്ങിമരിച്ച നിലയില്‍