തിരുവനന്തപുരത്തെ വെള്ളറടയിൽ കരടിയെ കണ്ടെന്ന് നാട്ടുകാർ, സിസിടിവി ദൃശ്യം പുറത്ത്; പ്രദേശത്ത് ജാഗ്രതാനിർദേശം

Published : Oct 22, 2024, 01:03 PM ISTUpdated : Oct 22, 2024, 01:06 PM IST
 തിരുവനന്തപുരത്തെ വെള്ളറടയിൽ കരടിയെ കണ്ടെന്ന് നാട്ടുകാർ, സിസിടിവി ദൃശ്യം പുറത്ത്; പ്രദേശത്ത് ജാഗ്രതാനിർദേശം

Synopsis

ആനപ്പാറ പെട്രോൾ പമ്പിന് മുന്നിലെ സിസിടിവിയിൽ കരടിയുടേതിന് സാദൃശ്യമുള്ള  ദൃശ്യങ്ങൾ പതിഞ്ഞു

തിരുവനന്തപുരം: വെള്ളറടയിൽ കരടിയെ കണ്ടതായി നാട്ടുകാർ. വെള്ളറട ചെറുകര വിളാകത്താണ് കരടിയെ കണ്ടത്. റബ്ബർ ടാപ്പിംഗ് തൊഴിലാളികളാണ് ഇക്കാര്യം അറിയിച്ചത്. ആനപ്പാറ പെട്രോൾ പമ്പിന്‍റെ മുന്നിലെ സിസിടിവിയിൽ കരടിയുടേതിന് സാദൃശ്യമുള്ള  ദൃശ്യങ്ങൾ പതിഞ്ഞു.

വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. പ്രദേശത്ത് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. പ്രദേശത്ത് ക്യാമറകൾ  സ്ഥാപിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. കരടിയുടെ സാന്നിധ്യമുണ്ടെങ്കിൽ കൂട് സ്ഥാപിക്കുമെന്ന് പരുത്തിപ്പള്ളി റെയ്ഞ്ച് ഓഫീസർ പറഞ്ഞു.

അതേസമയം ഇതുവരെ കാൽപ്പാടുകളൊന്നും കണ്ടെത്തിയിട്ടില്ല. പ്രദേശത്തെ ക്വാറി, കുറ്റിക്കാടുകൾ കേന്ദ്രീകരിച്ചും പരിശോധന നടത്തും. 

വാല്‍പ്പാറയിൽ തൊഴിലാളികള്‍ക്കുനേരെ പാഞ്ഞടുത്ത് കരടി; ആക്രമണത്തിൽ ഒരാള്‍ക്ക് പരിക്ക്

PREV
click me!

Recommended Stories

അരയ്ക്ക് കൈയും കൊടുത്ത് ആദ്യം ഗേറ്റിന് മുന്നിൽ, പിന്നെ പതിയെ പതിയെ പോ‍ർച്ചിലേക്ക്; പട്ടാപ്പകൽ സ്കൂട്ടറുമായി കടക്കുന്ന വീഡിയോ
ഭയന്ന് നിലവിളിച്ച് യാത്രക്കാർ, ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന്‍റെ മുന്നിലെ ടയർ ഊരിത്തെറിച്ചു; ഒഴിവായത് വൻ ദുരന്തം