കോവളം സുന്ദരമെന്ന് റൂബിന്‍; പക്ഷേ... റോഡ് യാത്ര നടുവെടുക്കും !

Published : Dec 14, 2022, 03:31 PM IST
കോവളം സുന്ദരമെന്ന് റൂബിന്‍; പക്ഷേ... റോഡ് യാത്ര നടുവെടുക്കും !

Synopsis

ഭാര്യ സാറയും മക്കളായ എമിലി, ജിനേവറ, സാന്‍റിയാഗോ എന്നിവരും ഇറ്റലിയിലെ മിലാനിൽ നിന്നുള്ള വിനോദ സഞ്ചാരിയായ റൂബന് ഒപ്പമുണ്ട്. 

തിരുവനന്തപുരം: കോവളം സുന്ദരമെന്ന് ഇറ്റാലിയൻ സഞ്ചാരി റൂബൻ. കോവിഡിന് മുൻപ് ഒറ്റയ്ക്ക് വന്ന് കോവളത്തെ സൗന്ദര്യത്തിൽ മയങ്ങിയ റൂബന്‍ നാട്ടിലേക്ക് തിരിച്ച് പോയ ശേഷം ഇപ്പോൾ കുടുംബത്തോടൊപ്പം കോവളത്ത് എത്തിയിരിക്കുകയാണ്. ഭാര്യ സാറയും മക്കളായ എമിലി, ജിനേവറ, സാന്‍റിയാഗോ എന്നിവരും ഇറ്റലിയിലെ മിലാനിൽ നിന്നുള്ള വിനോദ സഞ്ചാരിയായ റൂബന് ഒപ്പമുണ്ട്. മിലാനിലെ കർഷകനാണ് റൂബൻ. രണ്ട് വർഷം മുമ്പാണ് കോവളത്ത് വന്നിരുന്നത്. 

തീരത്തെ സൗന്ദര്യവും കാലാവസ്ഥയും ഉൾപ്പെടെയുള്ളവയിൽ പെട്ടെന്ന് തന്നെ റൂബന്‍ ആകൃഷ്ടനായി. അടുത്ത സീസണിൽ കുടുംബത്തോടൊപ്പം കോവളത്തേക്ക് വരാനിരിക്കവെയാണ് കോവിഡ് നിയന്ത്രണങ്ങൾ വന്നത്. ഇതോടെ യാത്ര മുടങ്ങിയെങ്കിലും കോവളം ഒരു മോഹം മനസ്സിൽ കൊണ്ടു നടന്നു. കൊവിഡ് നിയന്ത്രണങ്ങള്‍ മാറിയ ആദ്യ സീസണിൽ തന്നെ റൂബന്‍ കുടുംബ സമേതം കോവളത്തെത്തി. ഹയർ സെക്കന്‍ററിയിലും ഹൈസ്കൂളിലും പഠിക്കുന്ന മക്കൾക്ക് അവധിക്കാലമായതിനാല്‍  ഈ സീസണിൽ കോവളത്തേക്ക് തിരിക്കുകയായിരുന്നെന്ന് റൂബൻ പറഞ്ഞു. 

മക്കൾ എല്ലാവരും കടൽ കണ്ട ത്രില്ലിലാണ്. ജിനേവറയും സാന്‍റിയാഗോയും രാവിലെ മുതൽ തന്നെ കടൽ കുളിയും സർഫിങ്ങുമായി കടലിൽ തന്നെയാണ്. ആകെയുള്ള ബുദ്ധിമുട്ട് റോഡ് യാത്രയാണ് ഇറ്റലിയിൽ ഒരു മണിക്കൂർ യാത്ര ചെയ്യേണ്ട ദൂരം ഇവിടെ മണിക്കൂറുകൾ വേണ്ടി വരുന്നു. സന്തോഷത്തിനിടയിലും ലോകകപ്പ് ഫുട്ബോളിൽ സ്വന്തം രാജ്യം ക്വാളിഫൈ ചെയ്യാനാകാത്തതിന്‍റെ നിരാശ റൂബനുണ്ട്. നല്ല കളിക്കാർ ഇല്ലാത്തതാണ് ഇറ്റലിയ്ക്ക് ലോകകപ്പ് കളിക്കാനാകാത്തതിന്‍റെ കാരണമെന്ന് റൂബൻ പറഞ്ഞു. ഇത്തവണ കപ്പ് അർജന്‍റീന നേടുമെന്നും റൂബന്‍ പറഞ്ഞു. ഈ വരവിൽ നിരവധി സ്ഥലങ്ങൾ സന്ദർശിച്ച ശേഷം ക്രിസ്തുമസ് - ന്യൂ ഇയർ ആഘോഷങ്ങൾക്കായി ഗോവയിലേക്ക്  പോകുമെന്നും അദ്ദേഹം പറഞ്ഞു.
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കിട്ടിയ വോട്ടിലും കൗതുകം! ഒറ്റയ്ക്ക് വീടുകയറിയ അമ്മായിഅമ്മ, പാര്‍ട്ടി ടിക്കറ്റിൽ മരുമകൾ; പള്ളിക്കൽ പഞ്ചായത്തിലെ കൗതുക മത്സരത്തിൽ ഇരുവരും തോറ്റു
തോൽവിയെന്ന് പറഞ്ഞാൽ വമ്പൻ തോൽവി, മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട് ലതികാ സുഭാഷ്, കിട്ടിയത് വെറും 113 വോട്ട്