സഹോദരിയുമായി ആശുപത്രിയില്‍ പോകുന്നതിനിടെ കാറിന് തീപിടിച്ചു; ഒഴിവായത് വന്‍ദുരന്തം, സംഭവം തൃശ്ശൂരില്‍

Published : Apr 04, 2024, 07:31 PM IST
സഹോദരിയുമായി ആശുപത്രിയില്‍ പോകുന്നതിനിടെ കാറിന് തീപിടിച്ചു; ഒഴിവായത് വന്‍ദുരന്തം, സംഭവം തൃശ്ശൂരില്‍

Synopsis

സംഭവത്തിൽ കാർ പൂർണമായും കത്തി നശിച്ചു. വടക്കാഞ്ചേരിയിൽ എത്തിയ അഗ്നിശമനാസേന ഉദ്യോഗസ്ഥർ തീ അണച്ചു. 

തൃശ്ശൂർ: അത്താണി പെരിങ്ങണ്ടൂരിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തിനശിച്ചു. കുന്നംകുളം സ്വദേശികളായ സഹോദരങ്ങൾ സഞ്ചരിക്കുന്ന കാറാണ് കത്തി നശിച്ചത്. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. യാത്രക്കാർ അതിവേഗം കാറിൽ നിന്നും ഇറങ്ങി ഓടിയതിനാൽ വൻ ദുരന്തം ഒഴിവായി. കുന്നംകുളം സ്വദേശി കോലഴിപറമ്പിൽ വീട്ടിൽ അഖിൽ (34) ഓടിച്ചിരുന്ന കാറിൽ  നിന്നും പെരിങ്ങണ്ടൂരിൽ എത്തിയതോടെ തീ ഉയരുകയായിരുന്നു. സഹോദരിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടയിൽ ആയിരുന്നു അപകടം. സംഭവത്തിൽ കാർ പൂർണമായും കത്തി നശിച്ചു. വടക്കാഞ്ചേരിയിൽ എത്തിയ അഗ്നിശമനാസേന ഉദ്യോഗസ്ഥർ തീ അണച്ചു. സംഭവത്തെ തുടർന്ന് ഏറെ നേരം മേഖലയിലെ ഗതാഗതം പൂർണമായും തടസ്സപ്പെട്ടു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'വന്യമൃ​ഗങ്ങളേക്കാൾ ശല്യം സിപിഎം, എന്തിനാണ് അസ്വസ്ഥത;' ചൂരൽമലയിൽ കോൺ​ഗ്രസ് വാങ്ങിയ ഭൂമി സന്ദർശിച്ച് ഷാഫി പറമ്പിൽ
'പുതിയ സാരി വാങ്ങിയിട്ട് 10 വർഷം കഴിഞ്ഞു, ഇപ്പോള്‍ ഉപയോഗിക്കുന്നതിൽ 25 വർഷം പഴക്കമുള്ളത്'; കാരണം വ്യക്തമാക്കി വാസുകി ഐഎഎസ്