പാമ്പാംപള്ളം ടോൾ കടക്കാൻ വില്ലുപുരത്ത് നിന്നും വന്ന റഷ്യക്കാരൻ, വശപ്പിശക് തോന്നി പൊക്കിയപ്പോൾ കിട്ടിയത് ബൂപ്രിനോർഫിൻ ഗുളികകൾ; അറസ്റ്റിൽ

Published : Nov 11, 2025, 03:08 PM IST
russian national arrested with drugs

Synopsis

തമിഴ്നാട്ടിലെ വില്ലുപുരത്ത് നിന്നുമാണ് ഗ്രിഗോറാഷ് ചെങ്കോ ഇവാൻ എത്തിയത്. ചെക്ക് പോസ്റ്റ് കടക്കാനുള്ള ശ്രമത്തിനിടെ സംശയം തോന്നിയ എക്സൈസ് സംഘം ഇയാളെത്തിയ വാഹനം തടഞ്ഞ് പരിശോധിക്കുകയായിരുന്നു.

പാലക്കാട്: പാലക്കാട് പാമ്പാംപള്ളം ടോൾ പ്ലാസയ്ക്ക് വാഹനപരിശോധനയിൽ മയക്കുമരുന്ന് ഗുളികകളുമായി റഷ്യൻ വംശജനെ എക്സൈസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് വില്ലുപുരത്ത് താമസിക്കുന്ന ഗ്രിഗോറാഷ് ചെങ്കോ ഇവാൻ(31) എന്നയാളാണ് 23.47 ഗ്രാം ബൂപ്രിനോർഫിൻ ഗുളികകളുമായി പിടിയിലായത്. പാലക്കാട് സ്പെഷ്യൽ സ്‌ക്വാഡിലെ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ അജയകുമാറും പാർട്ടിയും ഒറ്റപ്പാലം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ വിപിൻ ദാസിന്‍റെ നേത്യത്വത്തിൽ ഉള്ള ടാസ്ക് ഫോഴ്സ് പാർട്ടിയും സംയുക്തമായാണ് പരിശോധന നടത്തിയത്.

ചെക്ക് പോസ്റ്റ് കടക്കാനുള്ള ശ്രമത്തിനിടെ സംശയം തോന്നിയ എക്സൈസ് സംഘം ഇയാളെത്തിയ വാഹനം തടഞ്ഞ് പരിശോധിക്കുകയായിരുന്നു. സിവിൽ എക്സൈസ് ഓഫീസർമാരായ സദാശിവൻ, ശരവണൻ, ഹരികുട്ടൻ, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്) അജീഷ്, ഒറ്റപ്പാലം റേഞ്ചിലെ പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്) പ്രേംകുമാർ.എം.കെ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ലൂകോസ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

120 കോടി തട്ടിപ്പ്, ബിഗ് ബോസ് താരം യൂട്യൂബർ ബ്ലെസ്ലിയെ വിശദമായി ചോദ്യംചെയ്യാൻ നീക്കം, വീണ്ടും കസ്റ്റഡി അപേക്ഷക്ക് നീക്കം, ബ്ലെസ്ലിക്കെതിരായ പ്രധാന കണ്ടെത്തൽ
മുന്നറിയിപ്പുമായി പഞ്ചായത്തംഗം, 2 ദിവസത്തേക്ക് ആരോടും പറയില്ല; ഒന്നും നടന്നില്ലേൽ സിസിസിടിവി പുറത്ത് വിടും, മോഷ്ടിച്ചത് റേഡിയോ