ആദ്യമായി കണ്ട കാമുകിക്കൊപ്പം ബിരിയാണി കഴിച്ചു, ബില്ലും കൊടുത്തു, കൈ കഴുകാൻ പോയപ്പോൾ യുവാവിന്റെ സ്കൂട്ടറുമായി കാമുകി മുങ്ങി

Published : Nov 11, 2025, 02:40 PM IST
Kochi Girl

Synopsis

ഒരുമാസത്തെ ഓൺലൈൻ പ്രണയത്തിനൊടുവില്‍ കാമുകിയെ ആദ്യമായി കാണാനെത്തിയതായിരുന്നു 24കാരനായ കൈപ്പട്ടൂർ സ്വദേശി. മൂന്ന് മാസം മുന്‍പ് വാങ്ങിയ സ്കൂട്ടറിലാണ് എത്തിയത്. ഇരുവരും നേരിട്ടോ ഫോട്ടോയിലോ കണ്ടിരുന്നില്ല.

കൊച്ചി: ആദ്യമായി കാമുകിയെ കാണാനെത്തിയ യുവാവിന് തന്റെ പുത്തൻ സ്കൂട്ടർ നഷ്ടമായി. ഭക്ഷണം കഴിച്ച് കൈകഴുകാന്‍ പോയ തക്കത്തിന് യുവാവിന്‍റെ സ്കൂട്ടറുമായി കാമുകി കടന്നുകളയുകയായിരുന്നു. മൂന്ന് മാസം മുമ്പ് കൊച്ചിയിലാണ് സംഭവം നടന്നത്. പരാതിയുമായി യുവാവ് പൊലീസിനെ സമീപിച്ചതോടെയാണ് വിവരം പുറത്തറിഞ്ഞത്. ഒരുമാസത്തെ ഓൺലൈൻ പ്രണയത്തിനൊടുവില്‍ കാമുകിയെ ആദ്യമായി കാണാനെത്തിയതായിരുന്നു 24കാരനായ കൈപ്പട്ടൂർ സ്വദേശി. മൂന്ന് മാസം മുന്‍പ് വാങ്ങിയ സ്കൂട്ടറിലാണ് എത്തിയത്. ഇരുവരും നേരിട്ടോ ഫോട്ടോയിലോ കണ്ടിരുന്നില്ല. 

വാട്സ് ആപ്പിൽ നമ്പർ മാറി അയച്ച സന്ദേശത്തിൽ നിന്നാണ് ബന്ധത്തിന്റെ തുടക്കം. ഒടുവിൽ നേരിൽ കാണാന്ഡ ഇരുവരും തീരുമാനിച്ചു. കൊച്ചിയിലെ മാളില്‍ വെച്ച് കാണാമെന്ന് തീരുമാനിച്ചു. ഇത് പ്രകാരം വെള്ളിയാഴ്ച ഇരുവരും മാളിലെത്തി. കാമുകിക്ക് തന്നേക്കാള്‍ പ്രായമുണ്ടെന്ന് യുവാവ് തിരിച്ചറിഞ്ഞെങ്കിലും ഒരേ പ്രായമാണെന്ന് യുവതി വിശ്വസിപ്പിച്ചു. പിന്നീട് മാളിലെ ഫുഡ്കോര്‍ട്ടില്‍ കൊണ്ടുപോയി ബിരിയാണിയും ജ്യൂസും വാങ്ങി. യുവാവാണ് ബിൽ തുക നൽകിയത്. യുവാവ് കൈകഴുകാന്‍ പോയ സമയം സ്കൂട്ടറിന്‍റെ താക്കോലെടുത്ത് മുങ്ങിയ യുവതി സ്കൂട്ടറുമായി സ്ഥലം വിട്ടു. 

കൈകഴുതി തിരിച്ചെത്തി കാമുകിയെ തിരഞ്ഞെങ്കിലും കണ്ടില്ല. സ്കൂട്ടറിന്റെ താക്കോലും കാണാതായതോടെ സംശയമായി. സ്കൂട്ടർ പാർക്ക് ചെയ്ത സ്ഥലത്ത് നോക്കിയപ്പോൾ സ്കൂട്ടറും അപ്രത്യക്ഷമായിരുന്നു. ഒടുവിൽ ബസിലാണ് യുവാവ് വീട്ടിലെത്തിയത്. സംഭവം വീട്ടുകാരെ അറിയിക്കുകയും ചെയ്തു. അന്വേഷണത്തില്‍ യുവതി സ്കൂട്ടറുമായി പോകുന്ന സിസിടിവി ദൃശ്യങ്ങളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കൊച്ചിയിലെ വനിതാ ഡോക്ടർക്ക് ഒരു ഫോൺ വന്നു, പറഞ്ഞത് വിശ്വസിച്ച് 6.38 കോടി രൂപ മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റിച്ചു; വൻ തട്ടിപ്പ് !
കർണാടകയിൽ ചൈനീസ് ജിപിഎസ് ട്രാക്കർ ഘടിപ്പിച്ച കടൽ കാക്കയെ കണ്ടെത്തി, ഇ-മെയിൽ ഐഡിയും; അന്വേഷണം