
കൊല്ലം: കൊട്ടാരക്കര കുളക്കടയിൽ ഹരിത കർമ്മ സേനാംഗങ്ങളെ വാഹനം ഇടിച്ച് തെറിപ്പിച്ചു. പുത്തൂർമുക്ക് സ്വദേശികളായ രാധാമണി, ഷീജ എന്നിവർക്ക് സാരമായി പരുക്കേറ്റിട്ടുണ്ട്. കുളക്കട പുത്തൂർ മുക്കിൽ വെച്ചായിരുന്നു അപകടം.
കൊല്ലം തിരുമംഗലം ദേശീയപാതയിൽ വാളക്കോട് ഉണ്ടായ അപകടത്തിൽ ശബരിമല തീർത്ഥാടകൻ മരിച്ചു. ചെന്നൈ സ്വദേശി മദൻകുമാർ ആണ്
മരിച്ചത്. വാഹനം നിർത്തിയതിന് ശേഷം സാധനം വാങ്ങാൻ ഇറങ്ങിയ മദൻകുമാറിനെ ലോറി ഇടിക്കുകയായിരുന്നു. ശബരിമല തീർത്ഥാടനം കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങും വഴിയാണ് അപകടമുണ്ടായത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam