
തിരുവനന്തപുരം: തന്ത്രി പൂട്ടിപോയാല്‍ തുറക്കുമെന്ന് വെല്ലുവിളിക്കാന്‍ ശബരിമല സര്‍ക്കാര്‍ ഓഫീസല്ലെന്ന് കെപിസിസി പ്രചാരണ സമിതി അധ്യക്ഷന്‍ കെ. മുരളീധരന്‍. കേരള ബാങ്ക് തുടങ്ങാന്‍ യുഡിഎഫ് അനുവദിക്കില്ലെന്നും യുഎഇ സന്ദര്‍ശനത്തില്‍ എത്ര തുക കിട്ടിയെന്ന് പിണറായി വിജയന്‍ വ്യക്തമാക്കണമെന്നും കെ. മുരളീധരന്‍ ആവശ്യപ്പെട്ടു.
വ്യഭിചാര കുറ്റം ആരോപിച്ചിട്ടുള്ള രണ്ട് എംഎല്‍എമാരുടെ നിയമസഭാ കക്ഷി നേതാവാണ് തന്ത്രിക്കെതിരെ ആരോപണം ഉന്നയിക്കുന്നതെന്ന് കെ മുരളീധരന്‍ പറഞ്ഞു. തന്ത്രി പൂട്ടിപോയാല്‍ ശബരിമല തുറക്കാനുള്ള നീക്കം ഭക്തജനങ്ങള്‍ കൈകാര്യം ചെയ്യും. ശബരിമല സര്‍ക്കാര്‍ ഓഫീസല്ല. ഭക്തജനങ്ങളെ ആര്‍എസ്എസിലേക്ക് റിക്രൂട്ട് ചെയ്യുന്ന ചമതല മുഖ്യമന്ത്രി ഏറ്റെടുത്തിരിക്കുകയാണെന്നും പിണറായി വിജയന്‍ പറഞ്ഞു.
മുഖ്യമന്ത്രിയുടെ യുഎഇ യാത്രയില്‍ മെച്ചമുണ്ടാക്കിയത് പാര്‍ട്ടിയാണ്. എത്ര കാശ് കിട്ടിയെന്ന് വ്യക്തമാക്കാന്‍ പിണറായി വിജയന്‍ തയ്യാറാവണം. പ്രവാസികളുടെ വോട്ടുറപ്പിക്കാനായിരുന്നു ഗള്‍ഫ് യാത്രയെന്നും മുരളീധരന്‍ പറഞ്ഞു.
എന്തുവില കൊടുത്തും കേരള ബാങ്ക് തുടങ്ങാനുള്ള ശ്രമങ്ങളെ എതിര്‍ക്കുമെന്നും മുരളീധരന്‍ പറഞ്ഞു. ദുബായില്‍ കേരള സഹകരണ ഫെഡറേഷന്‍ സംഘടിപ്പിച്ച ആഗോള സഹകരണ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam