കൊല്ലത്ത് ശബരിമല തീർത്ഥാടകരുടെ ബസ് ലോറിയുമായി കൂട്ടിയിടിച്ച് ഒരാൾ മരിച്ചു; മുപ്പതോളം പേര്‍ക്ക് പരിക്ക്

Published : Dec 04, 2024, 06:10 AM IST
കൊല്ലത്ത് ശബരിമല തീർത്ഥാടകരുടെ ബസ് ലോറിയുമായി കൂട്ടിയിടിച്ച് ഒരാൾ മരിച്ചു; മുപ്പതോളം പേര്‍ക്ക് പരിക്ക്

Synopsis

കൊല്ലം ആര്യങ്കാവിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു.

കൊല്ലം: കൊല്ലം ആര്യങ്കാവിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. അപകടത്തിൽ പരിക്കേറ്റ ഒരാളുടെ നില ​ഗുരുതരമാണ്. സേലം സ്വദേശികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപെട്ടത്. ബസ് ലോറിയുമായി കൂട്ടിയിടിച്ച് താഴ്ചയിലേക്ക് മറിയുകയായിരുന്നു.

ആര്യങ്കാവ് ചെക്പോസ്റ്റിന് സമീപം പുലർച്ചെ ആയിരുന്നു അപകടമുണ്ടായത്. പരിക്കേറ്റവരെ പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാളുടെ നില ​ഗുരുതരമായി ​തുടരുകയാണ്. 30ഓളം പേർ ബസിലുണ്ടായിരുന്നു എന്നാണ് വിവരം. ബസിലുണ്ടായിരുന്ന ആളാണ് മരിച്ചത്. മൃതദേഹം പുനലൂർ ആശുപത്രിയിലാണുള്ളത്.  പൊലീസും നാട്ടുകാരും സ്ഥലത്തെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. 

PREV
click me!

Recommended Stories

കണ്ടാല്‍ ബിഗ് ബസിലെ സാധാരണ യാത്രക്കാരന്‍; പക്ഷേ ബാഗ് പരിശോധിക്കാന്‍ പൊലീസെത്തി, വില്‍പ്പനക്കായി കടത്തിയത് 29 ഗ്രാമിലധികം എംഡിഎംഎ
ഇരിക്കുന്നത് കസേരയിൽ, കൈയ്യില്‍ റിമോട്ട്, ടി വി ഓണ്‍; നരിക്കുനിയിൽ മധ്യവയസ്‌കയുടെ മൃതദേഹം വീട്ടിനുള്ളില്‍ കണ്ടെത്തി