
കൊല്ലം: കല്ലടയാറ്റിൽ കുളിക്കാൻ ഇറങ്ങിയ അന്യ സംസ്ഥാന ശബരിമല തീർത്ഥാടകർ ഒഴുക്കിൽപ്പെട്ടു. തെന്മല ഒറ്റക്കൽ ഭാഗത്ത് കുളിക്കാൻ ഇറങ്ങിയവരാണ് ഒഴുക്കിൽപ്പെട്ടത്. ആറ്റിലെ പാറക്കെട്ടിൽ പിടികിട്ടിയതിനാലാണ് ഇവർ തലനാരിഴയ്ക്ക് രക്ഷപെട്ടത്. ഇന്ന് ഉച്ചയോടെ ആയിരുന്നു സംഭവം. ചെന്നൈയിൽ നിന്നും എത്തിയ കല്ലടയാറ്റിൽ കുളിക്കാൻ ഇറങ്ങിയത്. തീർത്ഥാടകരായ നിരവധി ആളുകളാണ് ഇവിടെ കുളിക്കാൻ ഇറങ്ങാറുള്ളത്. നിരവധിപേർ മുങ്ങിമരിച്ചിട്ടുള്ള സ്ഥലത്തിനടുത്താണ് ഇന്നും അപകടമുണ്ടായത്.
അപകട സൂചന ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും അത് അവഗണിച്ചാണ് പലരും ഇറങ്ങുന്നത്. നദിയിലിറങ്ങാതിരിക്കാൻ സ്ഥാപിച്ച സുരക്ഷാ വേലിയുടെ പൂട്ടും ചിലർ തകർത്തു. ഇതോടെയാണ് ആളുകൾക്ക് ഇവിടെ ഇറങ്ങാൻ സൗകര്യമായത്. പൂട്ടുകൾ പുനസ്ഥാപിക്കുന്നതിനൊപ്പം പൊലീസ് വാർഡനെ ഡ്യൂട്ടിക്കായി നിയോഗിക്കണമെന്ന ആവശ്യവും ശക്തമാണ്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam