
കൊല്ലം: തമിഴ്നാട്ടിൽ നിന്നും വനമാർഗം കാൽനടയായി ശബരിമലയിലേക്ക് പുറപ്പെട്ട തീർഥാടകർ വനത്തിൽ കുടുങ്ങി. തിരുനെൽവേലിയിൽ നിന്നുളള 24 പേരടങ്ങുന്ന സംഘമാണ് അച്ചൻകോവിൽ വനഭാഗത്ത് കുടുങ്ങിയത്. കോന്നി കല്ലേലി വനമേഖലയിൽ വഴിതെറ്റി കുടുങ്ങുകയായിരുന്നു. ചെങ്കോട്ട വഴി അച്ചൻകോവിൽ ഭാഗത്ത് എത്തിയ സംഘമാണ് വഴിതെറ്റി വനത്തിനുള്ളിൽ പെട്ടത്. കല്ലേലി കോന്നി വഴി ശബരിമലയ്ക്ക് പുറപ്പെട്ടതാണ് സംഘം. കൊച്ചുകുട്ടിയും പ്രായമായ ഒരാളും സംഘത്തിലുണ്ടായിരുന്നു. വിവരം പുറത്തറിഞ്ഞയുടൻ സംഘത്തിലുളളവരുമായി വനം വകുപ്പും പൊലീസും ബന്ധപ്പെടാൻ ശ്രമിച്ചു. ഘോര മൃഗങ്ങൾ ഉള്ള വനത്തിലാണ് ഇവർ കുടുങ്ങിയത്. ഏറെ നേരത്തെ ശ്രമത്തിനൊടുവിൽ ഇവരെ കണ്ടെത്തി സുരക്ഷിതമായി തിരികെയെത്തിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam