ശബരിമല തീർത്ഥാടകരുടെ വാഹനം വീടിനു മുകളിലേക്ക് ഇടിച്ചു കയറി; 16 പേർക്ക് പരിക്ക്

Published : Jan 03, 2023, 10:29 PM IST
ശബരിമല തീർത്ഥാടകരുടെ വാഹനം വീടിനു മുകളിലേക്ക് ഇടിച്ചു കയറി; 16 പേർക്ക് പരിക്ക്

Synopsis

 ചൊവ്വാഴ്ച പുലർച്ചെ 3.45 നാണ് മണ്ഡല കാലത്ത് തീർഥാടക വാഹനങ്ങൾ കടത്തിവിടുന്ന പാറക്കടവ് ബൈപ്പാസിലെ ശാന്തിപ്പടി ഭാഗത്ത് നിയന്ത്രണം വിട്ട മിനിവാൻ പാറക്കടവ് കപ്പാട്ട് റഫീഖിന്റെ വീടിന് മുകളിലേയ്ക്ക് ഇടിച്ചു കയറിയത്.  

നെടുങ്കണ്ടം: ശബരിമല തീർത്ഥാടകർ സഞ്ചരിച്ച മിനി വാൻ വീടിന് മുകളിലേയ്ക്ക് ഇടിച്ചു കയറി. വാഹനത്തിൽ സഞ്ചരിച്ച  16  പേർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച പുലർച്ചെ 3.45 നാണ് മണ്ഡല കാലത്ത് തീർഥാടക വാഹനങ്ങൾ കടത്തിവിടുന്ന പാറക്കടവ് ബൈപ്പാസിലെ ശാന്തിപ്പടി ഭാഗത്ത് നിയന്ത്രണം വിട്ട മിനിവാൻ പാറക്കടവ് കപ്പാട്ട് റഫീഖിന്റെ വീടിന് മുകളിലേയ്ക്ക് ഇടിച്ചു കയറിയത്.  

അപകടത്തിൽ തമിഴ്‌നാട് ഡിണ്ടിക്കൽ സ്വദേശികളായ രംഗദുരൈ(28) വെങ്കിടേഷ്(47) രഘുരാജ് (33) മനോഹരൻ (50) തിരുപ്പതി (40) ആദർശന(7) ദുരൈ രാജ് (65) രാജരാജ് (47) പ്രഭു(35) ശേഖർ (48) ഗുരുനാഥൻ (55) സിദ്ധാർഥ്(10) ജഗദീഷ്(45) അൻസിക (11) പാണ്ടിചന്ദ്ര(12) എന്നിവർക്കാണ് പരിക്കേറ്റത്. ഗുരുനാഥനേറ്റ പരിക്ക് ഗുരുതരമാണ്. ഇടിയുടെ ആഘാതത്തിൽ വാനും വീടിന്റെ ഏതാനും ഭാഗങ്ങളും തകർന്നു. പരിക്കേറ്റവരെ കട്ടപ്പന സെന്റ് ജോൺസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാത്രി 12 നാണ് സംഘം ഡിണ്ടിക്കല്ലിൽ നിന്നും ശബരിമലയിലേയ്ക്ക് പുറപ്പെട്ടത്. ബ്രേക്ക് നഷ്ടമായതാണ് അപകട കാരണമെന്ന് ഡ്രൈവർ പറഞ്ഞു.  അപകടത്തിൽ  തകർന്ന മുറിയിൽ ആളുകൾ ഇല്ലാതിരുന്നതിനാൽ അത്യാഹിതം ഒഴിവായി.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കോവളത്ത് വീണ്ടും കടലാമ ചത്ത് തീരത്തടിഞ്ഞു, ഒപ്പം ചെറുമത്സ്യവും ഞണ്ടുകളും, ഒരാഴ്ചക്കിടെ രണ്ടാം തവണ
ഫ്രഷേഴ്സ് ഡേയിൽ പങ്കെടുത്ത് മടങ്ങവെ വിദ്യാർഥികൾ സഞ്ചരിച്ച ബൈക്ക് കാറുമായി കൂട്ടിയിടിച്ചു, 19കാരന് ദാരുണാന്ത്യം