വിഷു പുലരിയെ വരവേൽക്കാനൊരുങ്ങി ശബരിമല അയ്യപ്പസന്നിധാനം

Published : Apr 13, 2019, 09:11 PM IST
വിഷു പുലരിയെ വരവേൽക്കാനൊരുങ്ങി ശബരിമല അയ്യപ്പസന്നിധാനം

Synopsis

ഓട്ടുരുളിയിലാണ്  കണിവിഭവങ്ങൾ ഒരുക്കുക. കണിവിഭവങ്ങൾ ഒരുക്കി അയ്യപ്പവിഗ്രഹത്തിന് മുന്നിലായി വയ്ക്കും.15 ന് രാവിലെ ശ്രീകോവിൽ നട തുറന്ന ശേഷം ദീപങ്ങൾ തെളിച്ച് ആദ്യം കലിയുഗവരദനായ അയ്യപ്പനെ കണി കാണിയ്ക്കും. 

പമ്പ:  മേടമാസ - വിഷുപൂജകൾ തൊഴാനായി ശബരിമലയിൽ ഭക്തജന തിരക്കാണ് അനുഭവപ്പെടുന്നത്. വിഷുക്കണി ദർശനം 15 ന് പുലർച്ചെ 4 മണി മുതൽ 7 മണി വരെയാണ്. 
വിഷുവിന് രണ്ട് ദിവസം മാത്രം ശേഷിക്കെ ശബരിമല
 അയ്യപ്പ സന്നിധിയിലേക്ക് ഭക്തരുടെ തിരക്കും ഏറി വരുന്നു. 

വെള്ളി, ശനി ദിവസങ്ങളിൽ വലിയ ഭക്തജന തിരക്കാണ് ശബരിമലയിൽ അനുഭവപ്പെട്ടത്.15 ന് ആണ് മേടവിഷുവും വിഷുക്കണി ദർശനവും.ഭക്തർക്ക് അയ്യപ്പസ്വാമിയെ കണികാണാനുള്ള അവസരമൊരുക്കി വിഷുക്കണി ദർശനം 15 ന് പുലർച്ചെ 4 മണി മുതൽ 7 മണി വരെയാണ്. 14 ന് അത്താഴപൂജക്ക് ശേഷം ശ്രീകോവിലിൽ വിഷുക്കണി ഒരുക്കിയ ശേഷമാണ് നട അടയ്ക്കുക. 

ഓട്ടുരുളിയിലാണ്  കണിവിഭവങ്ങൾ ഒരുക്കുക. കണിവിഭവങ്ങൾ ഒരുക്കി അയ്യപ്പവിഗ്രഹത്തിന് മുന്നിലായി വയ്ക്കും.15 ന് രാവിലെ ശ്രീകോവിൽ നട തുറന്ന ശേഷം ദീപങ്ങൾ തെളിച്ച് ആദ്യം കലിയുഗവരദനായ അയ്യപ്പനെ കണി കാണിയ്ക്കും. പിന്നീട് ശരണ മന്ത്രങ്ങളുമായി കാത്ത് നിൽക്കുന്ന അയ്യപ്പഭക്തർക്ക് വിഷു കണി ദർശനത്തിന് അവസരമൊരുക്കും. 

തുടർന്ന് ഭക്തർക്ക് തന്ത്രി കണ്ഠരര് രാജീവരരും മേൽശാന്തി വി എൻ വാസുദേവൻ നമ്പൂതിരിയും വിഷുക്കൈനീട്ടവും നൽകും. പതിവ് പൂജകൾ കണ്ട് തൊഴാനും പടിപൂജ, കളഭാഭിഷേകം, പുഷ്പാഭിഷേകം എന്നിവ തൊഴാനുമായി അയ്യപ്പഭക്തരുടെ തിരക്കായിരുന്നു. 19 ന് രാത്രി 10 മണിക്ക് ഹരിവരാസനം പാടി നട അടയ്ക്കും. അന്നേ ദിവസം ഉച്ചയ്ക്ക് സഹസ്രകലശാഭിഷേകവും നടക്കും. മെയ് 14ന് വൈകുന്നേരം 5 ന് ഇടവമാസ പൂജകൾക്കായി നട തുറക്കും.
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മലപ്പുറത്ത് കവുങ്ങിന് കുഴിയെടുത്തപ്പോള്‍ ഒന്നിന് മുകളില്‍ മറ്റൊന്നായി കൽക്കുടം, അകത്ത് മണ്ണ് മാത്രം, കണ്ടെത്തിയത് അപൂര്‍വ നന്നങ്ങാടി
കോൺഗ്രസിനെ തോൽപ്പിച്ച സിപിഐക്കാരനെ തേടി എത്തിയത് ബുദ്ധ സന്യാസി; അപൂർവ്വമായ ഈ സൗഹൃദത്തിന് 15 വർഷത്തെ പഴക്കം