വളാഞ്ചേരി ഭാഗങ്ങളിൽ ബ്രൗണ്‍ ഷുഗർ വിൽപ്പന; ആസാം സ്വദേശി അറസ്റ്റിൽ

Published : May 05, 2023, 05:55 PM IST
വളാഞ്ചേരി ഭാഗങ്ങളിൽ  ബ്രൗണ്‍ ഷുഗർ വിൽപ്പന; ആസാം സ്വദേശി അറസ്റ്റിൽ

Synopsis

ബ്രൌൺ ഷുഗറുമായി ആസാം സ്വദേശി പിടിയിൽ

മലപ്പുറം:  വില്പനക്കായി സൂക്ഷിച്ച ബ്രൗണ്‍ ഷുഗറുമായി ആസാം സ്വദേശി അറസ്റ്റില്‍. 7.5 ഗ്രാം ബ്രൗണ്‍ ഷുഗറുമായാണ് ആസാം നാഗണ്‍ സ്വദേശി സദ്ദാം ഹുസൈന്‍ (30) യാണ് കുറ്റിപ്പുറം എക്സൈസിന്റെ പിടിയിലായത്. വളാഞ്ചേരി കാവുമ്പുറം അമ്പലപറമ്പ്  വച്ചാണ് പ്രതിയെ കുറ്റിപ്പുറം എക്സൈസ് ഇന്‍സ്പെക്ടര്‍ സാദിഖും പാര്‍ട്ടിയും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. വളാഞ്ചേരി ഭാഗങ്ങളില്‍ ബ്രൗണ്‍ ഷുഗര്‍ വില്പന നടത്തുന്നതായി രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് പ്രതി എക്സൈസ് നിരീക്ഷണത്തിലായിരുന്നു.

പ്രിവന്റീവ് ഓഫീസര്‍ എസ് ജി സുനില്‍, സിവില്‍ എക്സൈസ് ഓഫീസര്‍ വിഷ്ണുദാസ്, വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍ ഇന്ദുദാസ്, ഡ്രൈവര്‍ ഗണേശന്‍ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Read more: 300 കിമി. വേഗതയിൽ ബൈക്ക് ഓടിച്ച് വീഡിയോ പകർത്താൻ ശ്രമം, ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞ് യൂട്യൂബർക്ക് ദാരുണാന്ത്യം

അതേസമയം,  മുത്തങ്ങയിൽ നടത്തിയ വാഹന പരിശോധനക്കിടെ മാരകമായ മയക്കുമരുന്നുമായി കാറിൽ വരികയായിരുന്ന ദമ്പതികളടക്കമുള്ള നാല് പേരെ പിടികൂടി. കോഴിക്കോട് സ്വദേശികളായ നല്ലളം കെ.ജെ.കെ വീട്ടിൽ ഫിറോസ് ഖാൻ (31), പാറപ്പുറം അരക്കിണർ മിഥുൻ നിവാസ് പി.കെ യൂസഫലി (26), ഇയാളുടെ ഭാര്യ മാന്തോട്ടം വടക്കൻകണ്ടി ആയിഷ നിഹാല ( 22), കണ്ണൂർ കക്കാട് പറയിലകത്ത് പി നദീർ (26) എന്നിവരാണ് അറസ്റ്റിലായത്. 

ബംഗളൂരുവിൽ നിന്നും കോഴിക്കോട് ഭാഗത്ത് വിൽപ്പനക്കായി കൊണ്ടുപോകുകയായിരുന്ന 156 ഗ്രാം എംഡിഎംഎ യാണ് പൊലീസ് പിടികൂടിയത്. കാറിൻ്റെ മുകൾഭാഗത്തായി ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന്.  മയക്കുമരുന്ന് ചില്ലറ വിൽപ്പനക്കായി ഉപയോഗിക്കുന്ന ത്രാസും, കവറുകളും, മറ്റ് ഉപകരണങ്ങളും സംഘത്തിൽ നിന്നും പിടികൂടി. എ എസ് ഐ കെ.ടി മാത്യു, സി പി ഒ മാരായ മുരളീധരൻ, അനിൽകുമാർ, വുമൺ സി പി ഒ ഫൗസിയ, സജ്ന, ഡ്രൈവർ എസ് സി പി ഒ സന്തോഷ് എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു. സംഘം സഞ്ചരിച്ച കെ എൽ 57 ടി 3475 നമ്പർ കാറും പോലീസ്  കസ്റ്റഡിയിലെടുത്തു. 

PREV
Read more Articles on
click me!

Recommended Stories

'കാഴ്ചയായി ചെറുതേനും കദളിക്കുലകളും കാട്ടുപൂക്കളും', അഗസ്ത്യാർകൂടത്തിന്‍റെ മടിത്തട്ടിൽ നിന്നും ഗോത്രസംഘം സന്നിധാനത്ത്
കൊല്ലത്ത് വൻ അഗ്നിബാധ, കുരീപ്പുഴയിൽ കായലിൽ കെട്ടിയിട്ടിരുന്ന ബോട്ടുകൾക്ക് തീ പിടിച്ചു, നിരവധി ബോട്ടുകൾ കത്തിനശിച്ചു