രോഗബാധയ്ക്കിടയിലും പഴകിയ ഭക്ഷണ വില്‍പ്പന വ്യാപകം; ഹോട്ടലുകളില്‍ പരിശോധന ശക്തമാക്കി

Published : Nov 09, 2026, 05:50 PM IST
stale food

Synopsis

അമരമ്പലത്ത് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് ആരോഗ്യവകുപ്പ് ഹോട്ടലുകളിൽ വ്യാപക പരിശോധന നടത്തി. പരിശോധനയിൽ പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്ത് നശിപ്പിക്കുകയും സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകുകയും ചെയ്തു. പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും കർശന നടപടികൾ തുടരും.

മലപ്പുറം: അമരമ്പലത്ത് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആരോഗ്യവകുപ്പ് പരിശോധന ശക്തമാക്കി. പൂക്കോട്ടുംപാടം അങ്ങാടിയിലെ ഹോട്ടലുകളിലും കൂള്‍ബാറുകളിലും ഞായറാഴ്ച അതിരാവിലെ മുതല്‍ വ്യാപക പരിശോധന നടത്തി. അമരമ്പലം കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫിസര്‍ ഡോ. അശ്വതിയുടെ നിര്‍ദേശപ്രകാരം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഗോകുല്‍ദാസിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

പഞ്ചായത്തിന്‍റെ വിവിധ ഭാഗങ്ങളിലായി പത്തോളം ഹോട്ടലുകളിലാണ് പരിശോധന നടത്തിയത്. ഇതിനിടെ ഹോട്ടലുകളില്‍ സൂക്ഷിച്ചിരുന്ന വന്‍തോതിലുള്ള പഴകിയ ഭക്ഷണസാധനങ്ങള്‍ കണ്ടെത്തി പിടിച്ചെടുത്തു നശിപ്പിച്ചു. ഭക്ഷ്യസുരക്ഷയും ശുചിത്വവും ഉറപ്പാക്കുന്നതിനായി ആരോഗ്യവകുപ്പ് നല്‍കിയ മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിച്ച സ്ഥാപനങ്ങള്‍ക്കും അധികൃതര്‍ നോട്ടീസ് നല്‍കി.

ഭക്ഷണസാധനങ്ങള്‍ ശരിയായ രീതിയില്‍ സൂക്ഷിക്കാത്തതും പഴകിയ ഭക്ഷണങ്ങള്‍ വില്‍പ്പനയ്ക്കായി ഉപയോഗിക്കുന്നതും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും നിയമലംഘനം കണ്ടെത്തിയാല്‍ പിഴ ഈടാക്കുമെന്നും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഗോകുല്‍ദാസ് അറിയിച്ചു.അതേസമയം, പ്രദേശത്ത് നിലവില്‍ പുതിയ ഷിഗെല്ല രോഗബാധാ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. പരിശോധനയ്ക്കായി അയച്ച സാമ്പിളുകളുടെ ഫലം അടുത്ത ദിവസങ്ങളില്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. രോഗവ്യാപന സാധ്യത കണക്കിലെടുത്ത് പ്രദേശത്തെ ഹോട്ടലുകളിലും ഭക്ഷണശാലകളിലും പരിശോധന തുടരുമെന്നും അധികൃതര്‍ അറിയിച്ചു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഏഴാമത് കമറുദ്ദീൻ സ്‌മാരക പരിസ്ഥിതി പുരസ്‌കാരം എൻ ബാദുഷയ്ക്ക്
കൊച്ചിയിൽ ഗതാഗതം സ്തംഭിപ്പിച്ച് യൂത്ത് ലീഗ് നടത്തിയ റാലിയെ ന്യായീകരിച്ച് ആഭ്യന്തര,വ്യവസായ മന്ത്രിമാർ