
തിരുവനന്തപുരം: വിതുരയിൽ മ്ലാവിന്റെ ആക്രമണത്തിൽ ബൈക്ക് യാത്രക്കാരന് പരിക്ക്. വിതുര മക്കി സ്വദേശി സതീഷ് (45)നാണ് പരിക്ക് പറ്റിയത്. ഇന്നലെ രാത്രി 10 മണിക്ക് ആണ് സംഭവമുണ്ടായത്. ജോലി കഴിഞ്ഞ് ബൈക്കിൽ വിതുരയിൽ നിന്നും മക്കിയിലെ വീട്ടിലേക്ക് വരുന്ന വഴിയിൽ മക്കി ഗണപതി പാറ വളവിൽ വച്ച് മ്ലാവ് കാട്ടിൽ നിന്നും റോഡ് മുറിച്ച് കടക്കവേ ബൈക്കിൽ ഇടിക്കുകയായിരുന്നു.
ബൈക്കിൽ നിന്നും വീണ സതീഷിന് കഴുത്തിലും ചെവിയിലും നെറ്റിയിലും പരിക്ക് ഉണ്ട്. പരിക്കേറ്റ ഇയാളെ വിതുര താലൂക്കാശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റി. വിതുര പഞ്ചായത്തിൽ വന്യ മൃഗ ശല്യം രൂക്ഷമാണെന്നാണ് നാട്ടുകാർ വിശദമാക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam