ഏഴ് കടവുകളിൽ മിന്നൽ വേ​ഗത്തിലെത്തി പൊലീസ്, തോണികൾ ഒളിപ്പിച്ചിരുന്നത് വെള്ളത്തിനടിയിൽ; പുറത്തെടുത്ത് തക‌ർത്തു

Published : Sep 12, 2023, 04:54 AM IST
ഏഴ് കടവുകളിൽ മിന്നൽ വേ​ഗത്തിലെത്തി പൊലീസ്, തോണികൾ ഒളിപ്പിച്ചിരുന്നത് വെള്ളത്തിനടിയിൽ; പുറത്തെടുത്ത് തക‌ർത്തു

Synopsis

മണൽ കടത്തിന് ഉപയോഗിക്കുന്ന എട്ട് തോണികൾ പിടിച്ചെടുത്ത് ജെസിബി ഉപയോഗിച്ച് പൊളിച്ചു നീക്കി. വെള്ളത്തിനടിയിൽ ഒളിപ്പിച്ചുവെച്ച നിലയിലായിരുന്നു തോണികൾ.

കാസര്‍കോട്: കാസർകോട് കുമ്പളയിൽ അനധികൃതമായി മണലെടുക്കുന്ന ഏഴ് കടവുകൾ പൊലീസ് തകർത്തു. എട്ട് തോണികൾ പിടിച്ചെടുത്ത് നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഷിരിയ പുഴയിലെ വിവിധയിടങ്ങളിൽ അനധികൃതമായി മണലെടുക്കുന്ന കടവുകളാണ് പൊലീസ് തകർത്തത്. ഒളയം, ബംബ്രാണ എന്നിവിടങ്ങളിലെ ഏഴ് കടവുകളാണ് തകർത്തത്. കാസർകോട് ഡിവൈഎസ്പി പി കെ സുധാകരന്‍റെ നേതൃത്വത്തിലായിരുന്നു നടപടി.

മണൽ കടത്തിന് ഉപയോഗിക്കുന്ന എട്ട് തോണികൾ പിടിച്ചെടുത്ത് ജെസിബി ഉപയോഗിച്ച് പൊളിച്ചു നീക്കി. വെള്ളത്തിനടിയിൽ ഒളിപ്പിച്ചുവെച്ച നിലയിലായിരുന്നു തോണികൾ. ഷിരിയ പുഴയിൽ നിരവധി അനധികൃത കടവുകൾ പ്രവർത്തിക്കുന്നതായി പൊലീസിനു വിവരം ലഭിച്ചിരുന്നു. രാത്രി എട്ട് മുതൽ പുലർച്ചെ വരെയാണു പുഴകളിൽ നിന്ന് മണലെടുക്കുന്നത്. പുഴയോരത്തേക്ക് അനധികൃതമായി റോഡ് നിർമ്മിച്ചാണ് ഇങ്ങനെ എടുക്കുന്ന മണൽ കടത്തുന്നത്.

രാത്രി തന്നെയാണ് മണൽ കടത്തും. ഇങ്ങനെ പോകുന്ന ടിപ്പർ ലോറികൾ പലതരത്തിലുള്ള അപകടങ്ങൾ ഉണ്ടാക്കുന്നതായും പരാതി ഉയർന്നിട്ടുണ്ട്. അനധികൃത കടവുകൾക്കെതിരെയും മണൽ കടത്തിനെതിരെയും നടപടി ശക്തമാക്കാനാണ് പൊലീസിന്‍റെ തീരുമാനം.

അതേസമയം, ഇടുക്കി വണ്ടിപ്പെരിയാറിൽ നിന്ന് നാലംഗ വന്യമൃഗവേട്ട സംഘത്തെ വനംവകുപ്പ് പിടികൂടി. ഇവരുടെ പക്കൽ നിന്ന് 120 കിലോയോളം മ്ലാവിന്‍റെ ഇറച്ചിയും തോക്കും പിടിച്ചെടുത്തിട്ടുണ്ട്. മുണ്ടക്കയം സ്വദേശികളായ ജിൻസ് ജോസ്, ജോസഫ് ആന്‍റണി, പെരുവന്താനം സ്വദേശി ടോമി മാത്യു, പാമ്പനാർ കല്ലാർ സ്വദേശി ഷിബു എന്നിവരുൾപ്പെട്ട മൃഗവേട്ട സംഘമാണ് വനം വകുപ്പിന്‍റെ പിടിയിലായത്.

വണ്ടിപ്പെരിയാർ മഞ്ചുമല ഭാഗത്തു നിന്നാണ് എരുമേലി റേഞ്ച് ഓഫീസർ ബി ആർ ജയന്‍റെ നേതൃത്വത്തിലുള്ള സംഘം ഇവരെ പിടികൂടിയത്. ഈ ഭാഗത്ത് സ്ഥിരമായി മൃഗ വേട്ട നടക്കുന്നതായി വനംവകുപ്പിന് വിവരം ലഭിച്ചിരുന്നു. കഴിഞ്ഞ രാത്രി സംഘം ഇവിടെത്തിയതായി കണ്ടെത്തി. തുടർന്ന് നടത്തിയ പരിശോധനയിലാണ് വേട്ടയാടിയ ഇറച്ചിയുമായെത്തിയ സംഘം പിടിയിലായത്.

കേരളത്തിലെ റോഡ് വീണ്ടും സൂപ്പറാകും! എസ്റ്റിമേറ്റ് തയാറാക്കാൻ വെറും 15 ദിവസം, 3 ഇടങ്ങളിൽ അടിപ്പാതകൾ വരുന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കോഴിക്കോട് റെയിഞ്ച് റോവർ കാർ കത്തിനശിച്ചു; യാത്രക്കാർ ഇറങ്ങിയോടി, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
പട്രോളിങ്ങിലായിരുന്നു മാള സിഐ സജിനും സംഘവും, ആ കാഴ്ച കണ്ടപ്പോൾ വിട്ടുപോകാൻ തോന്നിയില്ല, കയറിൽ കുരുങ്ങി അവശനായ പശുവിന് രക്ഷ