മണല്‍ക്കടത്ത് : അറസ്റ്റിലായ ബിഷപ്പിനും വൈദികര്‍ക്കും വേണ്ടി മലങ്കര കത്തോലിക്ക സഭയുടെ പ്രത്യേക പ്രാര്‍ത്ഥന

Web Desk   | Asianet News
Published : Feb 13, 2022, 09:15 AM IST
മണല്‍ക്കടത്ത് : അറസ്റ്റിലായ ബിഷപ്പിനും വൈദികര്‍ക്കും വേണ്ടി മലങ്കര കത്തോലിക്ക സഭയുടെ പ്രത്യേക പ്രാര്‍ത്ഥന

Synopsis

കഴിഞ്ഞ വെള്ളിയാഴ്ച തിരുനെൽവേലി സെഷൻസ് കോടതി ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇനി മദ്രാസ് ഹൈക്കോടതിയെ സമീപിക്കാനാണ് സഭയുടെ നീക്കം. 

തിരുവന്തപുരം: മണൽക്കടത്ത് കേസിൽ തമിഴ്നാട്ടിൽ അറസ്റ്റിലായ ബിഷപ്പ് സാമുവൽ മാർ ഐറേനിയസിനും മറ്റ് അഞ്ച് വൈദികർക്കും വേണ്ടി മലങ്കര കത്തോലിക്ക സഭക്ക് കീഴിലെ പളളികളിൽ ഇന്ന് പ്രത്യേക പ്രാർത്ഥന നടന്നു. അറസ്റ്റിലായി രണ്ടാമത്തെ ഞായറാഴ്ചയിലാണ് പ്രാർത്ഥനക്ക് സഭാ നേതൃത്വം നിർദേശം നൽകിയത്.

കഴിഞ്ഞ വെള്ളിയാഴ്ച തിരുനെൽവേലി സെഷൻസ് കോടതി ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇനി മദ്രാസ് ഹൈക്കോടതിയെ സമീപിക്കാനാണ് സഭയുടെ നീക്കം. അംബാ സമുദ്രത്തിൽ മലങ്കര കത്തോലിക്ക സഭ പത്തനംതിട്ട ഭദ്രാസനത്തിന്‍റെ ഉടമസ്ഥതയിലുളള മുന്നൂറ് ഏക്കർ സ്ഥലത്ത് സഭ പാട്ടത്തിന് നൽകിയ ഭൂമിയുടെ മറവിലാണ് മണൽ ഘനനവും മണൽക്കടത്തും നടന്നത്. 

കോട്ടയം സ്വദേശി മാനുവൽ ജോർജ്ജ് ഭൂമി പാട്ടത്തിനെടുത്ത് എം സാന്‍റ് സംഭരിക്കാൻ തമിഴ്നാട് സർക്കാരിന്‍റെ അനുമതി വാങ്ങി മണൽ ഘനനം നടത്തിയതിൽ ഒൻപതെ മുക്കാൽ കോടി രൂപയാണ് സർക്കാർ പിഴയിട്ടത്‌. 

മണൽകടത്തിൽ പങ്കില്ലെന്ന് സഭ വ്യക്തമാക്കുമ്പോഴും മലങ്കര കത്തോലിക്ക സഭാ പത്തനംതിട്ട ഭദ്രാസനത്തിലെ വൈദികരുടെ അറിവോടെയും ഇടപെടലോടെയുമാണ് നിയമ ലംഘനങ്ങൾ നടന്നതെന്നാണ് തമിഴ്നാട് ക്രൈംബ്രാഞ്ച് സി ഐ ഡി വിഭാഗത്തിന്‍റെ കണ്ടെത്തൽ.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ക്രൂയിസ് കപ്പലിലെ ജോലി, നിലമ്പൂരിൽ മാത്രം വിനോദ് ജോൺ പറ്റിച്ചത് 30 പേരെ, ഉഡുപ്പി യാത്രയ്ക്കിടെ അറസ്റ്റ്
നാട്ടിലില്ലാത്ത പ്രവാസികൾക്ക് ആൾമാറാട്ടത്തിലൂടെ ലൈസൻസ്; തിരൂരിൽ ആർടിഒ ഓഫീസ് കേന്ദ്രീകരിച്ച് വൻ തിരിമറി, ഒരാൾക്ക് 50000 രൂപ