മുഴുവൻ സമയവും പൊലീസ് കാവലിൽ, കെഎപി ക്യാമ്പിലെ ചന്ദനമരം മുറിച്ചുകടത്തി മോഷ്ടാക്കൾ, അന്തംവിട്ട് നാട്ടുകാർ

Published : Sep 13, 2023, 02:17 AM ISTUpdated : Sep 13, 2023, 07:21 AM IST
മുഴുവൻ സമയവും പൊലീസ് കാവലിൽ, കെഎപി ക്യാമ്പിലെ ചന്ദനമരം മുറിച്ചുകടത്തി മോഷ്ടാക്കൾ, അന്തംവിട്ട് നാട്ടുകാർ

Synopsis

ആറ് മാസം മുമ്പും ഇവിടെ നിന്ന് ചന്ദന മരം മോഷ്ടിച്ചിരുന്നു. തളിപ്പറമ്പ് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

കണ്ണൂർ: മുഴുവൻ സമയവും പൊലീസ് കാവലുളള കണ്ണൂർ മാങ്ങാട് കെഎപി ക്യാമ്പിൽ വീണ്ടും ചന്ദന മോഷണം. തിങ്കളാഴ്ച രാത്രിയാണ് ക്യാമ്പ് വളപ്പിലെ ചന്ദനമരം മുറിച്ചുകടത്തിയത്. വോളിബോൾ കോർട്ടിന് സമീപത്തായിരുന്നു ചന്ദന മരം. കെഎപി ക്യാമ്പിനോട് ചേർന്നാണ് കണ്ണൂർ റൂറൽ എസ്‍പി ഓഫീസും പ്രവർത്തിക്കുന്നത്. ആറ് മാസം മുമ്പും ഇവിടെ നിന്ന് ചന്ദന മരം മോഷ്ടിച്ചിരുന്നു. തളിപ്പറമ്പ് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

Read More... പ്രധാനമന്ത്രി തൊഴിൽ ദായക പദ്ധതിയിൽ വായ്പയെടുത്ത് സംരംഭം തുടങ്ങിയവർ പൊല്ലാപ്പിലായി; സബ്‌സിഡി വൈകുന്നു

ജൂലൈ 26ന് സൗത്ത് വയനാട് ഡിവിഷന്‍ മേപ്പാടി റെയ്ഞ്ചിലെ വിത്തുകാട് നിന്നും ചന്ദന മരങ്ങള്‍ മുറിച്ചു കടത്താന്‍ ശ്രമിച്ച പ്രതികളെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടിയിരുന്നു. മേപ്പാടി ചന്തക്കുന്ന് മഹേശ്വരന്‍ (19), മേപ്പാടി സ്വദേശി ബബീഷ് (21), മേപ്പാടി പാറക്കുന്ന് വീട്ടില്‍ നിഖില്‍ (20), എടയൂര്‍ ഉമ്മാട്ടില്‍ മുഹമ്മദ് ബിലാല്‍ (24) എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്ന് മരങ്ങള്‍ മുറിക്കുന്നതിന് ഉപയോഗിച്ച ആയുധങ്ങളും പിടികൂടിയിട്ടുണ്ട്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

PREV
Read more Articles on
click me!

Recommended Stories

രേഖകളില്ലാതെ കശ്മീരിൽ ചൈനീസ് പൗരൻ, ഫോണിൽ സെർച്ച് ചെയ്തത് 'ആർപിഎഫ് വിന്യാസം, ആർട്ടിക്കിൾ 370' എന്നിവയെക്കുറിച്ച്
'ചേച്ചീ അമ്മ ഉണരുന്നില്ല', കുട്ടികളുടെ കരച്ചിൽ കേട്ടെത്തിയപ്പോൾ 35കാരി കിടക്കയിൽ മരിച്ച നിലയിൽ, ഭർത്താവ് മിസ്സിംഗ്; അന്വേഷണം