മാലിന്യങ്ങള്‍ സംസ്കരണ യന്ത്രത്തില്‍ കൈ കുടുങ്ങി; ശുചീകരണ തൊഴിലാളിക്ക് ഗുരുതര പരിക്ക്

By Web TeamFirst Published Jul 30, 2022, 1:42 PM IST
Highlights

പ്ലാസ്റ്റ് മാലിന്യങ്ങള്‍  നിക്ഷേപിക്കുന്നതിനിടെ പളനിസ്വാമിയുടെ വലുകൈ യന്ത്രത്തില്‍ അകപ്പെടുകയായിരുന്നു. സഹപ്രവര്‍ത്തകര്‍ യന്ത്രം നിര്‍ത്തിയെങ്കിലും പളനിയുടെ കൈ മൂന്നായി ഒടിഞ്ഞു.

ഇടുക്കി:  മാലിന്യങ്ങള്‍ സംസ്കരണ യന്ത്രത്തില്‍  കൈ കുടുങ്ങി ശുചീകരണ തൊഴിലാളിക്ക്  ഗുരുതര പരിക്ക്. മൂന്നാര്‍ പഞ്ചായത്തിലെ പളനിസ്വാമിക്കാണ് വലത് കൈയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. മൂന്നാര്‍ പഞ്ചായത്തില്‍ ഇലട്രീഷനായി ജോലിചെയ്തിരുന്ന പളനിസ്വാമിയെ കഴിഞ്ഞ കുറച്ച് മാസങ്ങള്‍ക്ക് മുമ്പാണ് പഞ്ചായത്ത് അധിക്യതര്‍  കല്ലാറിലെ വേസ്റ്റ് നിക്ഷേപിക്കുന്ന ടബ്ബിംങ്ങ് യാര്‍ഡിലേക്ക് മാറ്റിയത്. പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ യന്ത്രങ്ങളുടെ സഹയത്തോടെ സംസ്കരിക്കുന്നതിന് ആവശ്യമായ സഹായങ്ങള്‍ ചെയ്തുകൊടുക്കുകയായിരുന്ന പളനിസ്വാമിയുടെ ജോലി. 

കഴിഞ്ഞ ദിവസം മൂന്നാറില്‍ നിന്നും എത്തിച്ചിരുന്ന ടണ്‍ കണക്കിന്  പ്ലാസ്റ്റ് മാലിന്യങ്ങള്‍  നിക്ഷേപിക്കുന്നതിനിടെ പളനിസ്വാമിയുടെ വലുകൈ യന്ത്രത്തില്‍ അകപ്പെടുകയായിരുന്നു. സഹപ്രവര്‍ത്തകര്‍ യന്ത്രം നിര്‍ത്തിയെങ്കിലും പളനിയുടെ കൈ മൂന്നായി ഒടിഞ്ഞു. ഗുരുതരമായി പരിക്കേറ്റ ഇയാള്‍ ഇപ്പോള്‍ കോലഞ്ചേരി മെഡിക്കല്‍ കോളേജിലാണ് ചികില്‍സയിലുള്ളത്. ഇന്‍ഷുറന്‍സ് അടക്കമുള്ള ആനുകൂല്യങ്ങള്‍ തൊഴിലാളികള്‍ക്ക് ഇല്ലാത്തത് തിരിച്ചടിയായിരിക്കുകയാണ്. ചികിത്സയ്ക്കായി വന്‍തുക കൈയ്യില്‍ നിന്നും കണ്ടെത്തേണ്ട അവസ്ഥയാണെന്ന് പളനി സ്വാമി പറയുന്നു.

ആയിരക്കണക്കിന് വിനോസഞ്ചാരികളെത്തുന്ന മൂന്നാറില്‍ ഒരു ദിവസം ടണ്‍ കണക്കിന് മാലിന്യമാണ് കുന്നുകൂടുന്നത്. ഇവയെല്ലാം മാറ്റുന്നതിനായി അറുപത്തിയഞ്ചോളം ശുചീകരണ തൊഴിലാളികളും നാല് സൂപ്പര്‍വൈസര്‍മാരുമാണ് ഉള്ളത്. എന്നാല്‍ ഇവര്‍ക്ക് സര്‍ക്കാരിന്‍റെ യാതൊരുവിധ ആനുകൂല്യങ്ങളും ലഭിക്കുന്നില്ല. പിഎഫ് ഇന്‍ഷറന്‍സ് തുടങ്ങിയ ആനുകൂല്യങ്ങള്‍ ശുചീകരണ തൊഴിലാളികള്‍ക്ക് ഉറപ്പുവരുത്തണമെന്ന് കേന്ദ്ര സര്‍ക്കാരടക്കം നിര്‍ദ്ദേശിക്കുമ്പോഴാണ് മൂന്നാര്‍ പഞ്ചായത്തില്‍ ഇത്തരം ആനുകൂല്യങ്ങള്‍ നിക്ഷേധിക്കപ്പെടുന്നത്. 

Read More : 'ലെയ്സും പഴങ്ങളും അടിച്ചുമാറ്റും' വ്യാപാരികളുടെ ഉറക്കം കെടുത്തിയ കുട്ടിക്കുരങ്ങനെ കെണിയിലാക്കി വനംവകുപ്പ് 

നവജാത ഇരട്ടക്കുട്ടികളെ കൊന്ന് കുഴിച്ച് മൂടിയെന്നത് വ്യാജവാർത്ത, പരാതി

ഇടുക്കി: ഉടുമ്പൻചോലയിൽ നവജാജ ശിശുക്കളായ ഇരട്ടക്കുട്ടികളെ കൊലപ്പെടുത്തിയെന്ന വ്യാജ വാർത്ത പ്രചരിപ്പിച്ചതിനെതിരെ പരാതിയുമായി പൊതുപ്രവർത്തകർ.  വാർത്താ ചാനലിനെതിരെയും സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചവർക്കെതിരെയും നടപടി ആവശ്യപ്പെട്ടാണ് പരാതി. പ്രസവിച്ചയുടൻ ഇരട്ടക്കുട്ടികളെ കൊന്ന് കുഴിച്ച് മൂടിയെന്ന വ്യാജവാർത്ത പ്രചരിപ്പിച്ചത് കഴിഞ്ഞദിവസം നാട്ടിൽ പരിഭ്രാന്തി പടർത്തിയിരുന്നു. വ്യാജ വാർത്ത പ്രചരിപ്പിച്ച മാധ്യമങ്ങൾക്കെതിരെ നടപടി സ്വീകരിച്ച് ഇത്തരക്കാരെ നിയന്ത്രിക്കണമെന്നതാണ് പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. 

ഉടുമ്പൻചോലയിൽ ഏലത്തോട്ട എസ്റ്റേറ്റിൽ അതിഥി തൊഴിലാളിയായ യുവതി കുട്ടികളെ കൊന്ന് കുഴിച്ച് മൂടിയെന്നായിരുന്നു വാർത്ത. പൊലീസ് അന്വേഷണം നടത്തിയതിൽ പ്രചരിച്ച വാർത്ത വ്യാജമാണെന്ന് കണ്ടെത്തി. വാർത്ത ചാനലിൽ വാർത്ത വരുകയും പിന്നീട് ഇത് സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയുമായിരുന്നു. വാർത്തയെ തുടർന്ന് മണിക്കൂറുകളോളമാണ് നാട്ടിൽ പരിഭ്രാന്തി പരന്നത്. സ്ത്രീത്വത്തെ അപമാനിക്കുകയും ജനങ്ങളെ ആശങ്കയിലാഴ്ത്തുകയും ആഭ്യന്തര വകുപ്പിനെയും സർക്കാരിനെയും അപകീർത്തിപ്പെടുത്തുകയും ചെയ്ത മാധ്യമങ്ങൾക്കെതിരെ നടപടി വേണമെന്നതാണ് പരാതിക്കാരുടെ ആവശ്യം. 

click me!