കൂയ്... ഓടിവായോ... തീരത്ത് പറക്കണത് കണ്ടാ, മക്കളെ പെട്ടിയിൽ വാരിയിട്ട് കോരെടാ; ചാവക്കാട് വീണ്ടും ചാകര

Published : Dec 01, 2024, 12:27 AM ISTUpdated : Dec 16, 2024, 10:01 PM IST
കൂയ്... ഓടിവായോ... തീരത്ത് പറക്കണത് കണ്ടാ, മക്കളെ പെട്ടിയിൽ വാരിയിട്ട് കോരെടാ; ചാവക്കാട് വീണ്ടും ചാകര

Synopsis

കുട്ടകളിലും കവറുകളിലുമായി നാട്ടുകാരും ബീച്ചിലുണ്ടായിരുന്നവരും മീന്‍ ശേഖരിച്ചു

ചാവക്കാട്: തീരത്ത് ആഹ്ലാദാരവം ഉയര്‍ത്തി ബ്ലാങ്ങാട് കടപ്പുറത്ത് വീണ്ടും ചാകര. ചാളക്കൂട്ടം തിരയോടൊപ്പം കരയ്ക്കു കയറി. ശനിയാഴ്ച രാവിലെയാണ് ചാളക്കൂട്ടം കരയ്ക്കുകയറിയത്. അര മണിക്കൂറില്‍ താഴെ സമയം മാത്രമാണ് ചാളക്കൂട്ടം കരയ്ക്ക് കയറിയതെങ്കിലും രണ്ടാഴ്ച മുമ്പ് കടപ്പുറം പഞ്ചായത്തിന്റെ വിവിധ തീരങ്ങളിലുണ്ടായതിനേക്കാള്‍ കൂടുതല്‍ മീനുകള്‍ ഇത്തവണ കരയ്ക്കുകയറി. കുട്ടകളിലും കവറുകളിലുമായി നാട്ടുകാരും ബീച്ചിലുണ്ടായിരുന്നവരും മീന്‍ ശേഖരിച്ചു. ഉച്ചക്ക് ഒരു മണിയോടെ തൊട്ടാപ്പ് ലൈറ്റ് ഹൗസ് പരിസരത്തും ചാളക്കൂട്ടം കരയ്ക്കു കയറി. ഒരു മാസത്തിനിടെ ജില്ലയുടെ വിവിധ തീരങ്ങളില്‍ ചാളക്കൂട്ടം കരയ്ക്കുകയറുന്ന പ്രതിഭാസം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

വീഡിയോ കാണാം

'ഫിൻജാൽ' എഫക്ട്, കേരളത്തിലും അതിശക്ത മഴ വരുന്നു; വീണ്ടും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു, തിങ്കളാഴ്ച 7 ജില്ലകളിൽ

അതേസമയം ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ഫിൻജാൽ ചുഴലിക്കാറ്റ് കരതൊടുന്ന സാഹചര്യത്തിൽ കേരളത്തിലും മഴ ശക്തമാകുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സംസ്ഥാനത്ത് നാളെ മുതൽ മഴ കനക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്. തിങ്കളാഴ്ച കേരളത്തിലെ വിവിധ ജില്ലകളിൽ അതിശക്ത മഴക്കാണ് സാധ്യത. തിങ്കളാഴ്ച ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ അതിശക്ത മഴ മുന്നറിയിപ്പായ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ അന്ന് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിരിക്കുകയാണ്. ചൊവ്വാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ടും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട് ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'മെമ്പറേ, ഈ പരാതിയൊന്ന് പരിഗണിക്കണം...'! പഞ്ചായത്തംഗത്തിന്റെ സിറ്റൗട്ടിൽ അസാധാരണ വലിപ്പമുളള അണലിയെത്തി
സഹോദരങ്ങൾ രണ്ട് പേരും കറങ്ങി നടന്നത് ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിൽ; പിന്നാലെയെത്തി പൊലീസ്, കൈവശമുണ്ടായിരുന്നത് 2.2 കിലോ കഞ്ചാവ്