മത്തി കിലോയ്ക്ക് 10 രൂപ വരെയായി.!

By Web TeamFirst Published Sep 2, 2019, 9:06 AM IST
Highlights

അയല 70 രൂപയ്ക്കും കേതൽ 120 രൂപയ്ക്കുമാണ് ഇന്നലെ വിറ്റത്. ഫിഷ് മിൽ വ്യവസായികളുടെ സമരമാണ് മത്സ്യത്തിനു വില ഇടിവുണ്ടാക്കിയത്. 

പയ്യന്നൂർ: കണ്ണൂര്‍ പയ്യന്നൂര്‍ മേഖലയില്‍ മത്തിയുടെ വിലയില്‍ വന്‍കുറവ് രേഖപ്പെടുത്തി.  ഒരു കിലോ മത്തിക്ക് 25 രൂപ. ചിലപ്പോൾ 10 രൂപയ്ക്കു വരെ വിറ്റഴിച്ചെന്നാണ് പ്രദേശിക റിപ്പോര്‍ട്ടുകള്‍. പാലക്കോട് കടപ്പുറത്താണ് ചുരുങ്ങിയ വിലയ്ക്ക് മത്സ്യം വിറ്റഴിക്കുന്നത്. 25 വർഷത്തിനു ശേഷമാണ് മത്സ്യത്തിനു ഇത്രയും വില കുറയുന്നത് എന്ന് തൊഴിലാളികൾ പറയുന്നു. 

അയല 70 രൂപയ്ക്കും കേതൽ 120 രൂപയ്ക്കുമാണ് ഇന്നലെ വിറ്റത്. ഫിഷ് മിൽ വ്യവസായികളുടെ സമരമാണ് മത്സ്യത്തിനു വില ഇടിവുണ്ടാക്കിയത്. അടുത്തിടെ മത്തിക്ക് കിലോയ്ക്ക് 300 രൂപവരെ എത്തിയത് വലിയ വാര്‍ത്തയായിരുന്നു.
 

click me!