ഒരു വർഷമായി ദേ ഇതാണ് അവസ്ഥ! സഹികെട്ട് നാട്ടുകാർ കാട്ടിയ പ്രതിഷേധം, എസ്ബിഐ എടിഎമ്മിന്‍റെ ചരമ വാർഷികം നടത്തി

Published : Nov 25, 2024, 07:03 PM ISTUpdated : Nov 29, 2024, 01:37 PM IST
ഒരു വർഷമായി ദേ ഇതാണ് അവസ്ഥ! സഹികെട്ട് നാട്ടുകാർ കാട്ടിയ പ്രതിഷേധം, എസ്ബിഐ എടിഎമ്മിന്‍റെ ചരമ വാർഷികം നടത്തി

Synopsis

പ്രതീകാത്മകമായി മെഴുകുതിരി കത്തിച്ച് മൗന പ്രാർത്ഥനയും നടത്തി പ്രതിഷേധിച്ച ശേഷമാണ് നാട്ടുകാർ മടങ്ങിയത്

പത്തനംതിട്ട: എസ് ബി ഐയുടെ എ ടി എം കൗണ്ടർ കഴിഞ്ഞ ഒരു വർഷമായി തുറന്നു പ്രവർത്തിക്കാത്തതിൽ പ്രതിഷേധിച്ച് നാട്ടുകാർ എ ടി എം കൗണ്ടറിന്‍റെ ഒന്നാം ഒന്നാം ചരമ വാർഷികവും പ്രതിഷേധ കുട്ടായ്മയും നടത്തി. പ്രതീകാത്മകമായി മെഴുകുതിരി കത്തിച്ച് മൗന പ്രാർത്ഥനയും നടത്തി പ്രതിഷേധിച്ച ശേഷമാണ് നാട്ടുകാർ മടങ്ങിയത്.

സ്വർണക്കവർച്ചക്ക് ശേഷം ഉപേക്ഷിച്ച കാറിനുള്ളിലെ രഹസ്യ അറയിൽ കണ്ടെത്തിയത് ഒരു കോടി! കോഴിക്കോട്ടേക്കും അന്വേഷണം

വാളക്കുഴി എസ് ബി ഐയുടെ എ ടി എം കൗണ്ടർ  കഴിഞ്ഞ ഒരു വർഷമായി തുറന്നു പ്രവർത്തിക്കാത്തതിൽ പ്രതിഷേധിച്ച് എന്‍റെ ഗ്രാമം വെൽഫെയർ സൊസൈറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചത്. പ്രസിഡന്‍റ്  വി കെ ഈപ്പന്‍റെ അധ്യക്ഷതയിൽ കൂടിയ പ്രതിഷേധ സമ്മേളനത്തിൽ വൈസ് പ്രസിഡന്‍റ് ബ്ലെസ്സൺ തോമസ്, സെക്രട്ടറി സുജിത് ടി എസ്, ജോയിന്‍റ് സെക്രട്ടറിമാരായ ഷിജു പി ജോസഫ്, ബിബിൻ കുര്യൻ, ട്രസ്റ്റിമാരായ ഷാജി തോമസ്, ബിനു ടി സാമുവേൽ, തോമസ് വർഗീസ്, ഡേവിഡ് മാത്യു എന്നിവർ പ്രസംഗിച്ചു. എ ടി എം കൗണ്ടർ ഉടനെ പ്രവർത്തനക്ഷമം ആക്കിയില്ലെങ്കിൽ കൂടുതൽ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് സംഘടനാ നേതാക്കൾ അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

വിശദ വിവരങ്ങൾ ഇങ്ങനെ

വാളക്കുഴി എസ് ബി ഐയുടെ എ ടി എം കൗണ്ടർ  കഴിഞ്ഞ ഒരു വർഷമായി തുറന്നു പ്രവർത്തിക്കാത്തതിൽ പ്രതിഷേധിച്ചാണ് നാട്ടുകാർ രംഗത്തെത്തിയത്. എന്‍റെ ഗ്രാമം വെൽഫെയർ സൊസൈറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചത്. പ്രസിഡന്‍റ്  വി കെ ഈപ്പന്‍റെ അധ്യക്ഷതയിൽ കൂടിയ പ്രതിഷേധ സമ്മേളനത്തിൽ വൈസ് പ്രസിഡന്‍റ് ബ്ലെസ്സൺ തോമസ്, സെക്രട്ടറി സുജിത് ടി എസ്, ജോയിന്‍റ് സെക്രട്ടറിമാരായ ഷിജു പി ജോസഫ്, ബിബിൻ കുര്യൻ, ട്രസ്റ്റിമാരായ ഷാജി തോമസ്, ബിനു ടി സാമുവേൽ, തോമസ് വർഗീസ്, ഡേവിഡ് മാത്യു എന്നിവർ പ്രസംഗിച്ചു. എ ടി എം കൗണ്ടർ ഉടനെ പ്രവർത്തനക്ഷമം ആക്കിയില്ലെങ്കിൽ കൂടുതൽ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് സംഘടനാ നേതാക്കൾ അറിയിച്ചു.

PREV
click me!

Recommended Stories

ഹോണടിച്ചത് ഇഷ്ടപ്പെട്ടില്ല, പിന്നാലെ തർക്കം, അച്ഛനെയും മകനെയും സുഹൃത്തിനെയും കുത്തിവീഴ്ത്തി, പ്രതി പിടിയിൽ
പുതിയ മാരുതി കാർ വാങ്ങിയപ്പോൾ ഫുൾ തുരുമ്പ്, കൂടാതെ നിറവും മാറി; പരാതിക്കാരിയുടെ നിയപോരാട്ടം വിജയം, പുതിയ കാർ നൽകണം