
പാലക്കാട്: നടുറോഡിൽ അമിതഭാരം കയറ്റിയെത്തിയ ലോറിയുടെ മുൻവശം ഉയര്‍ന്ന് ഗതാഗത തടസം. ഇന്ന് രാവിലെ പാലക്കാട് മൈലാഞ്ചിക്കാട് സെന്‍ററിലാണ് തിരക്കേറിയ സമയത്ത് നടുറോഡിൽ തടി ലോറി കുടുങ്ങിയത്. ലോറിയിൽ ഉള്‍കൊള്ളാവുന്നതിലും അധികം തടികള്‍ കയറ്റിയിരുന്നത്. റോഡിലൂടെ നീങ്ങുന്നതിനിടെ മൈലാഞ്ചിക്കാട് സെന്‍ററിലെ ചെറിയ കയറ്റത്തിൽ എത്തിയപ്പോള്‍ പിന്‍ഭാഗത്തെ അമിതഭാരം മൂലം ലോറിയുടെ മുൻഭാഗം മുകളിലേക്ക് ഉയര്‍ന്നു.
ഇതോടെ ഏതുനിമിഷവും ലോറി മറിയുമെന്ന അവസ്ഥയായി. തുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗത നിര്‍ത്തിവെക്കേണ്ടിവന്നു. വാഹനം മറിയാതിരുന്നതിനാൽ വലിയ അപകടമാണ് ഒഴിവായത്. ഇതുവഴിയുള്ള ബസ് ഉൾപ്പടെയുള്ള വലിയ വാഹനങ്ങളുടെ സഞ്ചാരം ഏറെ നേരം നിർത്തിവെക്കേണ്ടിവന്നു.
തുടർന്ന് മണ്ണ് മാന്ത്രി യന്ത്രം എത്തിച്ച ശേഷം ലോറി റോഡിൽ നിന്നും നീക്കുകയായിരുന്നു. മണ്ണുമാന്തി യന്ത്രം എത്തിച്ച് പിന്‍ഭാഗത്തുനിന്നും തള്ളിയശേഷം ലോറിയുടെ മുൻഭാഗം താഴ്ത്തി. പിന്നീട് ലോറി റോഡിൽ നിന്ന് നീക്കി. ലോറിയുടെ വശങ്ങളില്‍ ഉള്‍പ്പെടെ വലിയ തടികള്‍ തള്ളി നിൽക്കുന്ന നിലയിലായിരുന്നു.
പള്ളി തർക്കം; സർക്കാരിന് ആശ്വാസം, കോടതിയലക്ഷ്യ കേസിൽ ഉദ്യോഗസ്ഥർ ഹാജരാകണമെന്ന നിർദേശം ഒഴിവാക്കി
ഇപി ജയരാജന്‍റെ ആത്മകഥാ വിവാദം; രവി ഡിസിയുടെ മൊഴിയെടുത്തു, കരാര്‍ ഇല്ലെന്ന് മൊഴി നൽകിയതായി പൊലീസ്
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam