
കാസർകോട് : നീലേശ്വരത്ത് രണ്ടു ക്ഷേത്രങ്ങളിൽ നടന്ന കവർച്ചയിൽ പ്രതികൾ പിടിയിൽ.തൃശൂർ ആമ്പല്ലൂർ സ്വദേശി ഷിബു റാഫേൽ കണ്ണൂർ മട്ടന്നൂർ സ്വദേശി അബ്ദുൾ ജലീൽ എന്നിവരാണ് പിടിയിലായത്. തമിഴ്നാട് ഏർവാടിയിൽ നിന്നാണ് പ്രത്യേക അന്വേഷണ സംഘം പ്രതികളെ പിടികൂടിയത്. കഴിഞ്ഞ ഫെബ്രുവരി 21 രാത്രി 7.30-നും 22 പുലർച്ചെ 5.45-നും ഇടയിലുള്ള സമയത്താണ് മോഷണം നടന്നത്. ക്ഷേത്രത്തിന്റെ നാലമ്പലത്തിന്റെ പൂട്ട് പൊളിച്ച് അകത്തുകയറിയ മോഷ്ടാക്കൾ അകത്തുണ്ടായിരുന്ന നാല് ചെമ്പ് ഭണ്ഡാരങ്ങളും ഒരു സ്റ്റീൽ ഭണ്ഡാരവും, കൂടാതെ ക്ഷേത്രനടയിൽ സൂക്ഷിച്ചിരുന്ന സ്റ്റീൽ ഭണ്ഡാരവും തകർത്തു. ഭണ്ഡാരങ്ങളിലുണ്ടായിരുന്ന പണമടക്കം ഏകദേശം 25,500 രൂപയോളം കവർന്നതായാണ് പരാതി. സംഭവത്തിൽ നീലേശ്വരം പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയായിരുന്നു. പ്രതികൾ തമിഴ്‌നാട്ടിലെ ഏർവാടിയിലുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം പ്രത്യേക സംഘം അവിടെയെത്തി പ്രതികളെ പിടികൂടുകയായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam