
വള്ളികുന്നം: സ്കൂൾ വിദ്യാർഥിക്ക് നിർബന്ധിച്ചു മദ്യം നൽകിയെന്നു പരാതി. അബോധാവസ്ഥയിലായ വിദ്യാർഥിയെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വള്ളികുന്നം തെക്കേമുറി ഷെമീർ മൻസിൽ ഷെമീർ (28) സംഭവത്തിൽ വള്ളിക്കുന്നം പൊലിസ് അറസ്റ്റ് ചെയ്തു.
ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെ വിദ്യാർഥിയെ കാണാതായതിനെ തുടർന്ന് മാതാവ് അന്വേഷിച്ചെത്തിയപ്പോഴാണ് പ്രതിയുടെ വീട്ടിലെ മുറിക്കുള്ളിൽ അബോധാവസ്ഥയിൽ രാത്രി ഏഴോടെ കണ്ടെത്തിയത്. തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.
ഉടൻ തന്നെ വിദ്യാർത്ഥിയെ കായംകുളം ഗവ.ആശുപത്രിയിലേക്കു മാറ്റി. ബോധം തെളിയാഞ്ഞതിനെ തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളജിലേക്കു മാറ്റിയത്. ഇലിപ്പക്കുളം കെ കെ എം ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ ഒൻപതാം ക്ലാസ്സ് വിദ്യാർഥിയെ ആണ് മദ്യം കുടിപ്പിച്ചതെന്നു പറയുന്നു. ചൂനാട് വാടകയ്ക്ക് താമസിക്കുന്നയാളാണ് പ്രതി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam