കുഞ്ചൻ നമ്പ്യാരുടെ സ്മൃതി മണ്ഡപം കാടുകയറിയ നിലയിൽ

By Web TeamFirst Published Jan 18, 2020, 9:21 PM IST
Highlights
  • കുഞ്ചൻ നമ്പ്യാരുടെ സ്മൃതി മണ്ഡപത്തോട് അവഗണന.
  • സ്മൃതി മണ്ഡപം കാടുകയറിയ നിലയിൽ. 

ആലപ്പുഴ: മലയാളത്തിന്‍റെ ഹാസ്യ സാമ്രാട്ടും തുള്ളൽ കലയുടെ ഉപജ്ഞാതാവുമായ കുഞ്ചൻ നമ്പ്യാരുടെ സ്മൃതി മണ്ഡപം കാടുകയറിയ നിലയിൽ. കുഞ്ചൻ നമ്പ്യാരുടെ സ്മൃതി മണ്ഡപവും എഴുത്തുപുരയും പക്ഷി കാഷ്ടത്തിൽ  മൂടിയ നിലയിലാണ്. കുളം  ജീർണ്ണിച്ച നിലയിലും. അമ്പലപ്പുഴക്കാർക്ക് പോലും തുള്ളൽ കലയുടെ ഉപജ്ഞാതാവിന്റെ സ്മൃതിമണ്ഡപം ഇവിടെ സ്ഥിതി ചെയ്യുന്ന കാര്യം അറിയില്ലെന്നതാണ് വാസ്തവം.

സംസ്ഥാന സാംസ്‌കാരിക വകുപ്പിന്റെ കീഴിലുള്ള ഈ സ്മാരകം വൃത്തിയാക്കുന്നതിനും സംരക്ഷിക്കുന്നതിനും സംവിധാനം ഇല്ല. അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന്റെ തെക്കേ നടയിൽ നിന്ന് കുറച്ച് തെക്കുവശത്തായാണ് സ്മൃതിമണ്ഡപം സ്ഥിതി ചെയ്യുന്നത്. അമ്പലപ്പുഴ ക്ഷേത്ര ദർശനം നടത്തി മടങ്ങുന്നവർ  അവിടെയുള്ള കുഞ്ചൻ നമ്പ്യാരുടെ മിഴാവ് മാത്രമാണ് കാണുന്നത്. അടുത്തുള്ള സ്മൃതിമണ്ഡപം പലർക്കും അറിയില്ല. തൊട്ടടുത്തുള്ള കരുമാടിക്കുട്ടൻ പ്രതിമയും തകഴി സ്മാരകവും കാണുന്നതിന് നിരവധി ആളുകൾ എത്താറുണ്ട്. എന്നാൽ കുറച്ച് ദൂരം മാത്രം വ്യത്യാസത്തിലുള്ള കുഞ്ചൻ സ്മൃതി മണ്ഡപത്തെപ്പറ്റി പലർക്കും അറിവില്ല. ആഴ്ചകളിൽ നടക്കുന്ന തുള്ളൽ പഠന ക്ലാസുകളും വിദ്യാരംഭ ദിനങ്ങളിലെ എഴുത്തിനിരുത്തും മാത്രമാണ് ഇങ്ങെനെയൊരു സ്മാരകം ഉണ്ടെന്നറിക്കുന്നത്.

Read More; കസ്റ്റഡിയിലിരിക്കെ സ്റ്റേഷനില്‍ പൊലീസ് തൊപ്പിയണിഞ്ഞ് സിപിഎം പ്രവര്‍ത്തകന്‍റെ സെല്‍ഫി; നടപടിയെന്ത്?

click me!