പാറക്കടവിൽ അപ്രതീക്ഷിത ദുരന്തം; 5 വിദ്യാർഥികൾ ഒന്നിച്ച് കുളിക്കാനിറങ്ങി, 3 പേ‍ർ മുങ്ങി, ഒരാളെ രക്ഷിക്കാനായില്ല

Published : Apr 24, 2023, 06:59 PM ISTUpdated : Apr 24, 2023, 10:55 PM IST
പാറക്കടവിൽ അപ്രതീക്ഷിത ദുരന്തം; 5 വിദ്യാർഥികൾ ഒന്നിച്ച് കുളിക്കാനിറങ്ങി, 3 പേ‍ർ മുങ്ങി, ഒരാളെ രക്ഷിക്കാനായില്ല

Synopsis

ഏറെനേരത്തെ തെരച്ചിലിനൊടുവിലാണ് ജഗന്നാഥനെ കണ്ടെത്തിയത്. അപ്പോഴേക്കും ജീവൻ നഷ്ടമായിരുന്നു

മലയാറ്റൂർ: ഒന്നിച്ച് കുളിക്കാനിറങ്ങിയ അ‍ഞ്ച് വിദ്യാർഥികളിൽ ഒരാളുടെ ജീവൻ നഷ്ടമായി. മലയാറ്റൂർ നീലിശ്വരം പഞ്ചായത്തിലെ പെരിയാറിലെ പാറക്കടവിലാണ് അപ്രതീക്ഷത ദുരന്തം ഉണ്ടായത്. ഒമ്പതാം ക്ലാസ് വിദ്യാർഥിയായ ജഗന്നാഥനാണ് ജീവൻ നഷ്ടമായത്. 5 വിദ്യാർഥികൾ ഒന്നിച്ചായിരുന്നു ഇവിടെ കുളിക്കാൻ വന്നത്. ഇതിൽ 3 പേർ പുഴയിൽ അകപ്പെടുകയായിരുന്നു. മുങ്ങി താണ രണ്ടു പേരെ മിൻ പിടുത്തകാർ രക്ഷപ്പെടുത്തി. ഏറെനേരത്തെ തെരച്ചിലിനൊടുവിലാണ് ജഗന്നാഥനെ കണ്ടെത്തിയത്. അപ്പോഴേക്കും ജഗന്നാഥന്‍റെ ജീവൻ നഷ്ടമായിരുന്നു. കുട്ടിയുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

കണ്ണീർ കടലായി അഴീക്കൽ ബീച്ച്; വീട്ടുകാർക്കൊപ്പം കടലിലിറങ്ങി, അപ്രതീക്ഷിത തിരയിൽ മുങ്ങി പത്താംക്ലാസുകാരി ഷെഹന

അതേസമയം ഓച്ചിറയിൽ നിന്ന് പുറത്തുവന്ന മറ്റൊരു വാർത്ത അഴീക്കൽ ബീച്ചിൽ തിരയിൽപ്പെട്ട് കാണാതായ സ്കൂൾ വിദ്യാർത്ഥിനിയുടെ ജഡം കണ്ടു കിട്ടി എന്നതാണ്. ഓച്ചിറ മേമന ഷെഹ്ന മൻസിൽ ഷെറഫ്ദ്ദീന്റെയും സജീനയുടെയും മകളായ ഷെഹന ( 16 ) യെയാണ് കഴിഞ്ഞ ദിവസം കടലിൽ കാണാതായത്. അഴീക്കൽ ബീച്ചിൽ ഷഹന കുടുംബത്തോടൊപ്പം എത്തിയതായിരുന്നു. കടലിൽ ഇറങ്ങിയ ശേഷം പെട്ടന്നുണ്ടായ ശക്തമായ തിരയിൽപ്പെട്ടു കഴിഞ്ഞ ദിവസം കാണാതാകുകയായിരുന്നു. രാത്രി 10 മണിയോടു കുടിയായിരുന്നു അപകടം നടന്നത്. സമയം രാത്രി വൈകിയതിനാലും തിരയുടെ ശക്തി കൂടിയത് കൊണ്ടും തെരച്ചിൽ രാത്രി വൈകി നിർത്തിവെക്കുകയായിരുന്നു. ഷെഹന പ്രയാർ ഹൈസ്കൂളിൽ നിന്നും പത്താം ക്ലാസ്സ് പരീക്ഷ കഴിഞ്ഞ് റിസൽട്ടിന് വേണ്ടി കാത്തിരിക്കുകയായിരുന്നു. സഹോദരി ഫാത്തിമ ഇതേ സ്കൂളിലെ വിദ്യാർത്ഥിയാണ്.

തിരുവനന്തപുരം മൃഗശാലയിൽ അനാസ്ഥ, അപകടമായി; ഇലക്ട്രിക് കാറിൽ താക്കോൽ വച്ച് പോയി, കുട്ടികൾ കയറി കളിച്ച് അപകടം

അതേസമയം ആലപ്പുഴയിൽ നിന്ന് പുറത്തുവന്ന മറ്റൊരു വാർത്ത ബൈപ്പാസിൽ ഉണ്ടായ വാഹനാപകടത്തിൽ അധ്യാപിക മരിച്ചു എന്നതാണ്. ആലപ്പുഴ സനാതനപുരം വാർഡിൽ കാർത്തികയിൽ മാലാ ശശിയാണ് (48) മരിച്ചത്. മാതാ സീനിയർ സെക്കന്ററി സ്കൂളിലെ സയൻസ് അധ്യാപിയാണ് മാല. സ്കൂളിൽ നിന്നും തിരികെ വീട്ടിലേക്ക് സ്കൂട്ടറിൽ വരുമ്പോഴായിരുന്നു അപകടം.  മാല സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ കാർ ഇടിച്ചാണ് അപകടമുണ്ടായത്.

ജോലി കഴിഞ്ഞ് മടങ്ങവെ സ്കൂട്ടറിൽ കാറിടിച്ചു; ആലപ്പുഴയിൽ അധ്യാപികയ്ക്ക് ദാരുണാന്ത്യം

PREV
Read more Articles on
click me!

Recommended Stories

എതിർദിശയിൽ വന്ന ലോറിയിലേക്ക് കാർ ഇടിച്ചു കയറി; കോഴിക്കോട് ചെറൂപ്പയിൽ രണ്ട് പേർക്ക് പരിക്ക്
റോഡരികിൽ പട്ടിക്കുട്ടികളുടെ നിർത്താതെയുള്ള കരച്ചിൽ, നോക്കിയപ്പോൾ ടാറിൽ വീപ്പയിൽ കുടുങ്ങി ജീവനു വേണ്ടി മല്ലിടുന്നു, രക്ഷിച്ച് കാസർകോട് ഫയർഫോഴ്‌സ്