പൂര്‍വ വിദ്യാര്‍ഥികളുടെ സൃഷ്ടിയില്‍ സ്‌കൂള്‍ നയനമനോഹരം !

By Web TeamFirst Published Jun 12, 2020, 10:06 PM IST
Highlights

വ്യത്യസ്ത ആവാസ വ്യവസ്ഥയിലുള്ള ജീവികളെ പ്രതിപാദിക്കുന്ന ചിത്രങ്ങളും, കാട്, മഞ്ഞുമല, ധ്രവപ്രദേശം, മരുഭൂമി, പുഴ, ദിനേസറുകള്‍ ജീവിച്ചിരിക്കുന്ന കാലഘട്ടം എന്നിങ്ങനെ ഓര്‍മപ്പെടുത്തുന്ന ചിത്രങ്ങളാണ് ബ്രഷുകളിലൂടെ ഭിത്തികളില്‍ ഇടം നേടിയത്.
 

മാന്നാര്‍: അവധിക്കാലത്തോടൊപ്പം ലോക്ക്ഡൗൺ കൂടെയായപ്പോള്‍ മുട്ടേല്‍ എംഡിഎല്‍പി സ്‌കൂള്‍ ഭിത്തികള്‍ ഛായക്കൂട്ടില്‍ നിറഞ്ഞൊഴുകി. മാന്നാര്‍ പഞ്ചായത്ത് മുട്ടേല്‍ ജങ്ഷന് സമീപമുള്ള സ്‌കൂളാണ് പൂര്‍വ വിദ്യാര്‍ഥികളുടെ സൃഷ്ടിയില്‍ ഛായക്കൂട്ടില്‍ അണിയിച്ചൊരുക്കിയത്.

സ്‌കൂളിന്റെ ഭിത്തികളിലെ നിറഭേദങ്ങള്‍ കണ്ണിന് കുളിര്‍മയേകുന്ന രീതിയിലാണ് വരച്ചിരിക്കുന്നത്. വ്യത്യസ്ത ആവാസ വ്യവസ്ഥയിലുള്ള ജീവികളെ പ്രതിപാദിക്കുന്ന ചിത്രങ്ങളും, കാട്, മഞ്ഞുമല, ധ്രവപ്രദേശം, മരുഭൂമി, പുഴ, ദിനേസറുകള്‍ ജീവിച്ചിരിക്കുന്ന കാലഘട്ടം എന്നിങ്ങനെ ഓര്‍മപ്പെടുത്തുന്ന ചിത്രങ്ങളാണ് ബ്രഷുകളിലൂടെ ഭിത്തികളില്‍ ഇടം നേടിയത്.

പൂര്‍വ വിദ്യാര്‍ഥിയും കെഎസ്ആര്‍ടിസി കണ്‍ട്രക്ടറുമായ ബിവിന്‍ വി നാഥ്, ടി എസ് സജിത്ത്, അജീഷ് എന്നിവരുടെ കരവിരുതാണ് ഭിത്തികളില്‍ മായാപ്രപഞ്ചം തീര്‍ത്തത്. സ്‌കൂളിന്റെ അകത്തെ ഭിത്തികളും, വെളിയിലുള്ള മതിലും ഇവരുടെ സ്വന്തം ചെലവിലാണ് പെയിന്റടിച്ച് മനോഹരമാക്കിയത്. മതിലില്‍ പൊതുവിദ്യാഭ്യാസ സംരക്ഷണവുമായി ബന്ധപ്പെട്ടുള്ള ലിഖിതങ്ങാളാണ് എഴുതുന്നതെന്നും ബിവിന്‍ വി നാഥ് പറഞ്ഞു.

click me!