സ്കൂട്ടറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു; അമ്മയ്ക്കും മകനും ദാരുണാന്ത്യം, അച്ഛന് പരിക്കേറ്റു

Published : Jun 23, 2024, 08:59 PM ISTUpdated : Jun 23, 2024, 09:54 PM IST
സ്കൂട്ടറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു; അമ്മയ്ക്കും മകനും ദാരുണാന്ത്യം, അച്ഛന് പരിക്കേറ്റു

Synopsis

വൈപ്പിൻ നായരമ്പലം സ്വദേശി ബിന്ദു (44), മകൻ അൻവിൻ (12) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ അച്ഛനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പറവൂർ ചെറായി പാടത്ത് വൈകിട്ട് 8 മണിയോടെയാണ് അപകടം നടന്നത്.

കൊച്ചി: എറണാകുളം വടക്കൻ പറവൂരിൽ സ്കൂട്ടറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്ര ചെയ്തിരുന്ന അമ്മയും മകനും മരിച്ചു. വൈപ്പിൻ നായരമ്പലം സ്വദേശി ബിന്ദു (44), മകൻ അൻവിൻ (12) എന്നിവരാണ് മരിച്ചത്. വാഹനം ഓടിച്ചിരുന്ന അച്ഛൻ ക്ലെയ്സനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈകിട്ട് 8 മണിയോടെയാണ് അപകടം നടന്നത്. ചേന്ദമംഗലത്തെ ബന്ധുവീട്ടിൽ പോയി തിരിച്ചു വരുമ്പോൾ ചെറായി പാടത്ത് വെച്ചായിരുന്നു അപകടം. മഴയിൽ സ്കൂട്ടർ സ്കിഡ് ചെയ്ത് ഓട്ടോയിൽ ഇടിച്ചുവെന്നാണ് വിവരം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വേലസംഘങ്ങൾ തമ്മിലുള്ള വൈരാഗ്യം; ആനമങ്ങാട് പൂരത്തിനിടെ അടിപിടി, നാല് പേര്‍ അറസ്റ്റില്‍
വാടക കാർ തർക്കം; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ