സ്കൂട്ടറും ടോറസ് ലോറിയും കൂട്ടിയിടിച്ച് അപകടം; ഭര്‍ത്താവിനൊപ്പം സഞ്ചരിക്കുകയായിരുന്ന വീട്ടമ്മ മരിച്ചു

Published : Jul 09, 2024, 04:43 PM IST
സ്കൂട്ടറും ടോറസ് ലോറിയും കൂട്ടിയിടിച്ച് അപകടം; ഭര്‍ത്താവിനൊപ്പം സഞ്ചരിക്കുകയായിരുന്ന വീട്ടമ്മ മരിച്ചു

Synopsis

നൂറനാട് പടനിലം നടുവിലേമുറി ജലാലയത്തിൽ ജലാധരന്റെ ഭാര്യ ചന്ദ്രിക (58) യാണ് മരിച്ചത്

ചാരുംമൂട്: കെപി റോഡിൽ കരിമുളയ്ക്കലുണ്ടായ വാഹനാപകടത്തിൽ സ്കൂട്ടറിൽ ഭർത്താവിനൊപ്പം സഞ്ചരിച്ചിരുന്ന വീട്ടമ്മ മരിച്ചു. നൂറനാട് പടനിലം നടുവിലേമുറി ജലാലയത്തിൽ ജലാധരന്റെ ഭാര്യ ചന്ദ്രിക (58) യാണ് മരിച്ചത്. ഭർത്താവ് ജലാധരനും അപകടത്തിൽ പരിക്കേറ്റു. ഇന്നലെ വൈകിട്ട് 5-30 ഓടെയായിരുന്നു സംഭവം. സ്കൂട്ടറും ടോറസ് ലോറിയും തമ്മിലിടിച്ചായിരുന്നു അപകടം. 

റോഡിലുണ്ടായിരുന്ന കുഴിയാണ് അപകടത്തിന് കാരണമായതെന്ന് പറയുന്നു.ജലാധരന് നിസാര പരിക്കുകളാണുള്ളത്. ചന്ദ്രികയുടെ മൃതദേഹം കറ്റാനത്തുള്ള സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മക്കൾ: ജയപ്രഭ, ലക്ഷ്മി. മരുമക്കൾ: രാജേഷ് അമർനാഥ്.

16 -കാരിയെ കാണാനില്ല, പ്രമുഖന്റെ മകൾ, പൊലീസ് തിരച്ചിലോട് തിരച്ചിൽ, ഒടുവിൽ കണ്ടെത്തിയതോ വീട്ടില്‍ത്തന്നെ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
Read more Articles on
click me!

Recommended Stories

കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്
പ്രചരണത്തിനിടെ സ്ഥാനാർത്ഥി വാഹനാപകടത്തിൽ മരിച്ചു, വിഴിഞ്ഞം വാർഡിൽ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു