പെരുമ്പാവൂരിൽ ടൂറിസ്റ്റ് ബസിടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം

Published : Feb 10, 2026, 02:27 AM IST
DEATH

Synopsis

പെരുമ്പാവൂരിൽ ടൂറിസ്റ്റ് ബസിടിച്ച് സ്കൂട്ടർ യാത്രികനായ നോബിൾ തോമസ് (35) മരിച്ചു. ആലുവ-മൂന്നാർ റോഡിൽ ആശ്രമം ഹയർ സെക്കൻഡറി സ്കൂളിന് സമീപം ഞായറാഴ്ച പുലർച്ചെയാണ് അപകടമുണ്ടായത്. അഗ്നിരക്ഷാസേനയെത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കൊച്ചി:പെരുമ്പാവൂരിൽ ടൂറിസ്റ്റ് ബസിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു. മൂക്കന്നൂർ കോക്കുന്ന് കാഞ്ഞുക്കാരൻ വീട്ടിൽ നോബിൾ തോമസ് (35) ആണ് മരിച്ചത്. കോതമംഗലത്തേക്ക് പോവുകയായിരുന്ന നോബിളിന്റെ സ്കൂട്ടറിൽ പെരുമ്പാവൂരിലേക്ക് വന്ന ടൂറിസ്റ്റ് ബസ് ഇടിച്ചാണ് അപകടം നടന്നത്.

ആലുവ- മൂന്നാർ റോഡിൽ ആശ്രമം ഹയർ സെക്കൻഡറി സ്കൂളിന് സമീപം ഞായറാഴ്ച പുലർച്ചെ 12.10ന് ആയിരുന്നു അപകടം നടന്നത്. അഗ്നിരക്ഷാ സേനയെത്തി നോബിളിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പെയിന്റിംഗ് തൊഴിലാളിയാണ് നോബിൾ. പിതാവ്: തോമസ്. മാതാവ്: ആനി. സഹോദരൻ: റോബിൻ. സംസ്കാരം കോക്കുന്ന് സെയ്ന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ നടത്തി. 

 

 

 

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നഗരത്തിലെ അനധികൃത നിർമാണങ്ങൾക്കെതിരെ കർശന നടപടിയുമായി തിരുവനന്തപുരം നഗരസഭ; പരിശോധനയ്‌ക്ക് നേരിട്ടിറങ്ങി മേയർ
28-കാരന് അപൂർവ്വ ശസ്ത്രക്രിയ; തൃശൂർ മെഡിക്കൽ കോളേജിന് ശ്രദ്ധേയ നേട്ടം