കാറും സ്കൂട്ടറും കൂട്ടിയിടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു

Published : Nov 28, 2024, 08:17 AM IST
കാറും സ്കൂട്ടറും കൂട്ടിയിടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു

Synopsis

ശ്രീഹരിയെ തൃശൂർ അശ്വിനി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു.

തൃശൂർ: നാട്ടികയിൽ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്കൂട്ടർ യാത്രികൻ മരിച്ചു. ചാവക്കാട് തിരുവത്ര സ്വദേശി ശ്രീഹരി (23) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി 8.45-ഓടെ നാട്ടിക പെടോൾ പമ്പിനടുത്താണ് അപകടമുണ്ടായത്. അപകടത്തിൽ യുവാവിന്റെ കൈപ്പത്തി അറ്റു പോകാറായ നിലയിലായിരുന്നു. കാലിനും ഗുരുതരമായി പരിക്കേറ്റിരുന്നു. ശ്രീഹരിയെ തൃശൂർ അശ്വിനി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ പൂർണമായി തകർന്നിരുന്നു.  

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കുഞ്ഞിന് 3 ലക്ഷം വിലയിട്ടു, തന്നെ തടവിലാക്കി, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഗർഭിണി; കോട്ടയത്ത് കുട്ടികളെ വിൽക്കുന്ന മാഫിയ സംഘം, അറസ്റ്റ്
ബിആ‍‍ര്‍സിയിലെ അധ്യാപികമാരുടെ സംശയം ശരിയായി, നിഷ്മയടക്കം പിടിയിലായ 3 ടീച്ചർമാരും എംഡിഎംഎ ഉപയോഗിക്കുന്നവര്‍, ഇൻസ്റ്റഗ്രാമും ഗൂഗിൾ മാപ്പും വഴി കച്ചവടം