വടകരയില്‍ സ്വകാര്യ ബസ് ഇടിച്ച് സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം

Published : Jan 21, 2025, 06:44 PM IST
വടകരയില്‍ സ്വകാര്യ ബസ് ഇടിച്ച് സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം

Synopsis

ഇന്ന് ഉച്ചക്ക് ഒന്നരയോടെയായിരുന്നു അപകടം. കണ്ണൂരിൽ നിന്നും കോഴിക്കോടേക്ക് പോകുകയായിരുന്ന ഗ്ലേഷ്യര്‍ എന്ന ലിമിറ്റഡ് സ്റ്റോപ് ബസ് ആണ് സ്‌കൂട്ടറിൽ ഇടിച്ചത്. 

കോഴിക്കോട്: വടകര മുക്കാളിയിൽ സ്വകാര്യ ബസ് ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കുഞ്ഞിപ്പള്ളിയിലെ  സ്റ്റേഷനറി കട ഉടമ വിനയ നാഥ് ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് ഒന്നരയോടെയായിരുന്നു അപകടം. കണ്ണൂരിൽ നിന്നും കോഴിക്കോടേക്ക് പോകുകയായിരുന്ന ഗ്ലേഷ്യര്‍ എന്ന ലിമിറ്റഡ് സ്റ്റോപ് ബസ് ആണ് സ്‌കൂട്ടറിൽ ഇടിച്ചത്. 

പരിക്കേറ്റ വിനയ നാഥിനെ ഉടനെ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. സംഭവത്തില്‍ ബസ് കസ്റ്റഡിയിലെടുത്ത പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് രാത്രി കാറിലെത്തിയ യുവാക്കളെ തടഞ്ഞ് പരിശോധന; പിടിച്ചെടുത്തത് 12 ഗ്രാം എംഡിഎംഎ

ബോബി ചെമ്മണ്ണൂരിന് ജയിലിൽ വഴിവിട്ട സഹായത്തിൽ കടുത്ത നടപടി; ജയിൽ ഡിഐജിക്കും ജയിൽ സൂപ്രണ്ടിനും സസ്പെൻഷൻ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം

PREV
click me!

Recommended Stories

കുറ്റിക്കാട്ടിൽ 3 പേർ, പൊലീസിനെ കണ്ടപ്പോൾ തിടുക്കത്തിൽ പോകാൻ ശ്രമം, പരിശോധിച്ചപ്പോൾ കണ്ടെത്തിയത് എംഡിഎംഎ വിൽപ്പന
കൊച്ചിയിൽ ലോറി നന്നാക്കുന്നതിനിടെ ദാരുണ അപകടം; നിർത്തിയിട്ട ലോറി ഉരുണ്ടുവന്ന് ഇടിച്ച് യുവാവ് മരിച്ചു