
കോഴിക്കോട്: ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്ന് പണവും സ്ഥാപന ഉടമയുടെ ആക്ടിവ സ്‌കൂട്ടറും മൊബൈല്‍ ഫോണുമായി യുവാവ് കടന്നു കളഞ്ഞതായി പരാതി. എളേറ്റില്‍ വട്ടോളിയിലെ റഹ്‌മത്ത് ചിക്കന്‍സ്റ്റാള്‍ ഉടമ ബഷീര്‍ എംപി യാണ് കൊടുവള്ളി പൊലീസില്‍ ഇതുസംബന്ധിച്ച പരാതി നല്‍കിയത്. ചളിക്കോട് സ്വദേശിയായ ഷൗക്കത്തിനെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്. കെഎല്‍ 57 ജെ 0063 എന്ന നമ്പറിലുള്ള ആക്ടിവ സ്‌കൂട്ടറും, പണവും, മൊബൈല്‍ ഫോണുമായി ഷൗക്കത്ത് കടന്നു കളഞ്ഞതായാണ് പരാതി.
മൊബൈല്‍ ഫോണില്‍ നിന്ന് ഉടമയുടെ വാട്‌സാപ്പ് ഉപയോഗിച്ച് കോണ്‍ടാക്ട് ലിസ്റ്റിലുള്ളവരോട് ഗൂഗിള്‍ പേ വഴി ഇയാള്‍ പണം ആവശ്യപ്പെട്ടതായും ബഷീര്‍ പറഞ്ഞു. ഷൗക്കത്തിനെ കുറിച്ച് വിവരം ലഭിക്കുന്നവര്‍ കൊടുവള്ളി പൊലീസ് സ്റ്റേഷനിലോ +919048144203 നമ്പറിലോ വിവരം അറിയിക്കണമെന്നും സ്ഥാപന ഉടമ പറഞ്ഞു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam