സ്കൂട്ടറിൽ ബൈക്കിടിച്ച് തെറിച്ചുവീണു, പിന്നാലെ ടിപ്പർ കയറി ഫോട്ടോ​ഗ്രാഫറായ യുവതിക്ക് ദാരുണാന്ത്യം

Published : Feb 21, 2024, 08:46 PM IST
സ്കൂട്ടറിൽ ബൈക്കിടിച്ച് തെറിച്ചുവീണു, പിന്നാലെ ടിപ്പർ കയറി ഫോട്ടോ​ഗ്രാഫറായ യുവതിക്ക് ദാരുണാന്ത്യം

Synopsis

ഇവര്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ വഞ്ചിക്കുളത്തിനെ സമീപം വെച്ച്  ബൈക്ക്   ഇടിച്ചതിനെ തുടര്‍ന്ന് താഴെ വീണ ഇവരുടെ ശരീരത്തിലൂടെ ടിപ്പര്‍ ലോറി കയറിയിറങ്ങുകയായിരുന്നു.

തൃശൂര്‍: തൃശൂർ പൂത്തോളില്‍ ബൈക്കിടിച്ച് മിനി ലോറിക്കടിയിലേയ്ക്ക് തെറിച്ച് വീണ് സ്‌കൂട്ടര്‍യാത്രികയായ യുവതി മരിച്ചു. ഫോട്ടോ​ഗ്രാഫറായി ജോലി ചെയ്യുന്ന പി.ബി. ബിനിമോള്‍ (43) ആണ് മരിച്ചത്. ബെല്‍റ്റാസ് നഗറില്‍ പേപ്പാറ വീട്ടില്‍ പി.എസ്. ഡെന്നിയുടെ ഭാര്യയാണ് ബിനിമോള്‍. ബുധനാഴ്ച രാവിലെ പത്തേ മുക്കാലോടെയാണ് അപകടം. ഇവര്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ വഞ്ചിക്കുളത്തിനെ സമീപം വെച്ച്  ബൈക്ക്   ഇടിച്ചതിനെ തുടര്‍ന്ന് താഴെ വീണ ഇവരുടെ ശരീരത്തിലൂടെ ടിപ്പര്‍ ലോറി കയറിയിറങ്ങുകയായിരുന്നു. ഓടി കൂടിയവര്‍  ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും  ജീവന്‍  രക്ഷിക്കാനായില്ല. ഫോട്ടോഗ്രാഫറായ ബിനിമോള്‍ നേരത്തെ മെര്‍ലിന്‍ ഹോട്ടലിന് സമീപം പെര്‍ഫക്ട് ഫോട്ടോ സ്റ്റുഡിയോ നടത്തിയിരുന്നു. മക്കള്‍: ആഷ്‌ന, ആല്‍ഡ്രിന്‍, അര്‍ജ്ജുന രശ്മി. തൃശൂര്‍ വെസറ്റ് പൊലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു.

PREV
click me!

Recommended Stories

സ്‌ട്രോക്ക് വന്ന് തളര്‍ന്ന് സ്വകാര്യ ആശുപത്രിയിൽ, കിഴിശ്ശേരി സ്വദേശിനിയുടെ മെഡിസെപ് ആനുകൂല്യം നിഷേധിച്ച് കമ്പനി; കടുത്ത നടപടി
പ്രചരണം കഴിഞ്ഞ് വീട്ടിലെത്തിയ യുഡിഎഫ് സ്ഥാനാർഥി കുഴഞ്ഞ് വീണ് മരിച്ചു; മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തെരഞ്ഞെടുപ്പ് മാറ്റി