വീട്ടുമുറ്റത്ത് നിന്നും സ്കൂട്ടര്‍ മോഷണം പോയി; അന്വേഷണം നടക്കുന്നതിനിടെ 'കുളത്തില്‍ പൊങ്ങി'

Published : Nov 26, 2020, 09:58 PM ISTUpdated : Nov 26, 2020, 10:10 PM IST
വീട്ടുമുറ്റത്ത് നിന്നും സ്കൂട്ടര്‍ മോഷണം പോയി; അന്വേഷണം നടക്കുന്നതിനിടെ 'കുളത്തില്‍ പൊങ്ങി'

Synopsis

പള്ളിപ്പുറം പഞ്ചായത്ത് 9-ാം വാർഡിൽ കങ്കനുള്ളിത്തറയിൽ വീട്ടിൽ ശിവൻ ഭാര്യ ധന്യയുടെ സ്കൂട്ടറാണ് കഴിഞ്ഞ 24ന് മോഷണം പോയത്.

ചേർത്തല: മോഷണം പോയ സ്കൂട്ടർ പൊലീസ് അന്വേഷണം നടക്കുന്നതിനിടെ വീട്ടിന് സമീപമുള്ള കുളത്തിൽ നിന്നും കണ്ടെടുത്തു. പള്ളിപ്പുറം പഞ്ചായത്ത് 9-ാം വാർഡിൽ കങ്കനുള്ളിത്തറയിൽ വീട്ടിൽ ശിവൻ ഭാര്യ ധന്യയുടെ ഉടമസ്ഥതയിൽ ഉള്ള ആക്ടീവ സ്കൂട്ടർ കഴിഞ്ഞ 24 രാത്രി മോഷണം പോയിരുന്നു. 

ഇതുമായി ബന്ധപ്പെട്ട് ചേർത്തല പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടക്കുന്നതിനിടെയാണ്  വീടിനു സമീപത്തുള്ള  പായലുള്ള കുളത്തിൽ നിന്നും കണ്ടെത്തിയത്. സ്കൂട്ടർ കുളത്തിൽ എത്തിയതിനെ കുറിച്ചും ഇതിന് പിന്നിൽ പ്രവർത്തിച്ച പ്രതികളെ ഉടൻ പിടികൂടുമെന്ന്  സി ഐ പി. ശ്രീകുമാർ പറഞ്ഞു. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സ്വന്തം കല്ലറ പണിത് മരണം കാത്തിരുന്നു, പ്രതീക്ഷിച്ച പോലെ മരണമത്തിയില്ല, ഒടുവിൽ ജീവനൊടുക്കി വയോധികൻ
ഫ്ലക്സിനെ ചൊല്ലി തർക്കം, ഉത്സവ പറമ്പിലുണ്ടായ സംഘര്‍ഷത്തിനൊടുവില്‍ പൊലീസിനെ ആക്രമിച്ച ആർഎസ്എസ് പ്രവർത്തകർ പിടിയില്‍