ചപ്പുചവറിന് തീയിട്ടതാണെന്ന് സംശയം, ആക്രിക്കടക്ക് തീ പിടിച്ചു; വൻ നാശ നഷ്ടം, 5 ലക്ഷം രൂപയുടെ വള്ളവും നശിച്ചു

Published : Feb 13, 2025, 07:42 PM ISTUpdated : Feb 13, 2025, 07:44 PM IST
ചപ്പുചവറിന് തീയിട്ടതാണെന്ന് സംശയം, ആക്രിക്കടക്ക് തീ പിടിച്ചു; വൻ നാശ നഷ്ടം, 5 ലക്ഷം രൂപയുടെ വള്ളവും നശിച്ചു

Synopsis

വ്യാഴാഴ്ച രാവിലെ ജോലിക്ക് ശേഷം ഇവിടെ കയറ്റി വെച്ച വള്ളമാണ് കത്തിനശിച്ചത്. ഏകദേശം 5 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി വള്ളമുടമ പറഞ്ഞു.

അമ്പലപ്പുഴ: കാക്കാഴത്ത് ആക്രിക്കടക്ക് തീ പിടിച്ച് വൻ നാശനഷ്ടം. അമ്പലപ്പുഴ കാക്കാഴം അഫ്സലിന്റെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന ആക്രിക്കടക്കാണ് തീ പിടിച്ചത്. സമീപത്ത് താമസിക്കുന്ന ആരോ ചപ്പുചവറിന് തീയിട്ടത് ഇവിടേക്ക് പടർന്നതാണെന്ന് കരുതുന്നു. ആക്രിക്കടയിലെ മുഴുവൻ സാധനങ്ങളും കത്തി നശിച്ചു. ഇവിടെ വെച്ചിരുന്ന അജിത് എന്നയാലുടെ ഉടമസ്ഥതയിലുള്ള വള്ളവും കത്തിനശിച്ചു. ആറോളം തൊഴിലാളികൾ ജോലിക്ക് പോകുന്ന വള്ളമാണിത്.

Read More... കൊയിലാണ്ടി മണക്കുളങ്ങര ഉത്സവത്തിനിടെ ആനയിടഞ്ഞു; 2 മരണം, നിരവധി പേര്‍ക്ക് പരിക്കേറ്റു

വ്യാഴാഴ്ച രാവിലെ ജോലിക്ക് ശേഷം ഇവിടെ കയറ്റി വെച്ച വള്ളമാണ് കത്തിനശിച്ചത്. ഏകദേശം 5 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി വള്ളമുടമ പറഞ്ഞു. വലിയ രീതിയിൽ പുക ഉയർന്നതിനാൽ നാട്ടുകാർക്ക് രക്ഷാപ്രവർത്തനം അസാധ്യമായി. എങ്കിലും പ്രദേശവാസികളും അമ്പലപ്പുഴ പൊലീസുമെത്തി തീയണക്കാൻ ശ്രമിച്ചു. പിന്നീട് തകഴി, ആലപ്പുഴ എന്നിവിടങ്ങളിൽ നിന്നെത്തിയ രണ്ട് യൂണിറ്റ് ഫയർ ഫോഴ്സാണ് തീ പൂർണമായും അണച്ചത്. തീ പിടിത്തത്തിൽ സമീപത്തെ അങ്കണവാടിയുടെ വാട്ടർ ടാങ്കും നിരവധി വീടുകളിലെ വേലിക്കായി ഉപയോഗിച്ച ഷീറ്റുകളും കത്തി നശിച്ചു. 

Asianet News Live

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കോവളത്ത് വീണ്ടും കടലാമ ചത്ത് തീരത്തടിഞ്ഞു, ഒപ്പം ചെറുമത്സ്യവും ഞണ്ടുകളും, ഒരാഴ്ചക്കിടെ രണ്ടാം തവണ
ഫ്രഷേഴ്സ് ഡേയിൽ പങ്കെടുത്ത് മടങ്ങവെ വിദ്യാർഥികൾ സഞ്ചരിച്ച ബൈക്ക് കാറുമായി കൂട്ടിയിടിച്ചു, 19കാരന് ദാരുണാന്ത്യം