
പാലക്കാട്: ചാലിശ്ശേരിയിൽ സ്വകാര്യ ബസിന് നേരെ ആയുധമേറ്. ബൈക്കിലെത്തിയ അജ്ഞാതരാണ് ആയുധമെറിഞ്ഞത്. ബസിന്റെ മുൻവശത്തെ തകർന്ന ചില്ല് തെറിച്ച് യാത്രക്കാരിക്ക് പരിക്ക്. ഗുരുവായൂർ - പാലക്കാട് റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസ്. പാലക്കാടേക്ക് പോകും വഴി ചാലിശ്ശേരിയിലെത്തിയപ്പോഴായിരുന്നു മുൻഭാഗത്തെ ചില്ലിലേക്ക് ഏറു വന്നത്. കൂറ്റനാടുനിന്നും ബൈക്കിലെത്തിയ രണ്ടു പേരാണ് ആക്രമണത്തിന് പിന്നിലെന്ന് ബസ് ജീവനക്കാരൻ പറയുന്നു.
ബസിൻറെ മുൻഭാഗത്തെ ചില്ല് പൂ൪ണമായും തക൪ന്നിട്ടുണ്ട്. ചില്ല് തെറിച്ചാണ് മുന്നിലുണ്ടായ യാത്രക്കാരിക്ക് പരിക്കേറ്റത്. വയറിങ്ങ് ജോലികൾക്ക് ഉപയോഗിക്കുന്ന വലിയ സ്ക്രൂ ഡ്രൈവ൪ ബസിനുള്ളിൽ നിന്നും കണ്ടെത്തി. കൂറ്റനാട് ഭാഗത്ത് നിന്നും വരികയായിരുന്ന കാറിന് നേരെയും ഇവർ പ്രകോപനപരമായി പെരുമാറിയെന്നും നാട്ടുകാര്‍. നമ്പർ പ്ലേറ്റ് ഇല്ലാത്ത ബൈക്കിൽ എത്തിയവരാണ് ആക്രമണം നടത്തിയതെന്ന് ദൃക്ഷ്നാക്ഷികൾ. ചാലിശ്ശേരി പോലീസ് അന്വേഷണം ആരംഭിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam