റെയിൽവേ സ്റ്റേഷൻ പരിസരത്ത് നടന്ന പരിശോധന വെറുതെ ആയില്ല; സംശയം തോന്നി നോക്കിയപ്പോൾ കണ്ടെത്തിയത് 22 കിലോ കഞ്ചാവ്

Published : Feb 15, 2025, 05:52 PM IST
റെയിൽവേ സ്റ്റേഷൻ പരിസരത്ത് നടന്ന പരിശോധന വെറുതെ ആയില്ല; സംശയം തോന്നി നോക്കിയപ്പോൾ കണ്ടെത്തിയത് 22 കിലോ കഞ്ചാവ്

Synopsis

കൊല്ലം എക്സൈസ് സൈബർ സെല്ലിന്റെ കൂടി സഹായത്തോടെയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. 

കൊല്ലം: കരുനാഗപ്പള്ളിയിൽ എക്സൈസിന്റെ കഞ്ചാവ് വേട്ട. കൊല്ലം എക്സൈസ് എൻഫോഴ്‌സ്മെന്റ് & ആന്റി നർകോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ ഷിജു എസ്എസ്സിന്റെ നേതൃത്വത്തിൽ കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷൻ പരിസരത്ത് നടത്തിയ പരിശോധനയിൽ 22.20 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. ഒഡീഷ സ്വദേശികളായ ഗഗൻ ജന, അമിസൺ റായ്ത എന്നിവരാണ് കഞ്ചാവുമായി പിടിയിലായത്. ഒഡീഷയിൽ നിന്നും വൻതോതിൽ കേരളത്തിലേക്ക് കഞ്ചാവ് എത്തിക്കുന്നവരിൽ പ്രധാനികളാണ് അറസ്റ്റിലായവർ.  കൊല്ലം എക്സൈസ് സൈബർ സെല്ലിന്റെ കൂടി സഹായത്തോടെയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. 

എക്സൈസ് ഇൻസ്‌പെക്ടർ ദിലീപ്.സി.പി, അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ വിധുകുമാർ, പ്രിവന്റീവ് ഓഫീസർ പ്രസാദ് കുമാർ, IB പ്രിവന്റീവ് ഓഫീസർ മനു, സിവിൽ എക്സൈസ് ഓഫീസർമാരായ അരുൺലാൽ, അഭിരാം, ജോജോ, ജൂലിയൻ ക്രൂസ്, അജിത്, അനീഷ്, സൂരജ് ബാലുസുന്ദർ, വനിത സിവിൽ എക്സൈസ് ഓഫീസർ വർഷ വിവേക്, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർമാരായ സുഭാഷ്, വിശ്വനാഥൻ എന്നിവരുൾപ്പെട്ട എക്സൈസ് സംഘമാണ് പ്രതികളെ പിടികൂടിയത്. 

രഹസ്യവിവരത്തെ തുടർന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പരിശോധന; പിടികൂടിയത് 4 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ്

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കിണറുകളിലെ ഇന്ധന സാന്നിധ്യം: ടാങ്കുകളുടെ സമ്മർദ്ദ പരിശോധന നടപടികൾ തുടങ്ങി, ആകെയുള്ളത് 20000 ലിറ്റർ സംഭരണ ശേഷിയുള്ള 3 ടാങ്കുകൾ
പ്ലസ് ടു വിദ്യാർഥിയെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി