പൊതുരം​ഗത്തേക്ക് തിരിച്ചെത്തി ഉമാ തോമസ്; ഗതാഗത പ്രശ്‌നത്തിൽ നടപടി ആവശ്യപ്പെട്ട്  മുഖ്യമന്ത്രിക്ക് പരാതി നല്‍കി

Published : Feb 15, 2025, 05:31 PM ISTUpdated : Feb 15, 2025, 09:10 PM IST
പൊതുരം​ഗത്തേക്ക് തിരിച്ചെത്തി ഉമാ തോമസ്; ഗതാഗത പ്രശ്‌നത്തിൽ നടപടി ആവശ്യപ്പെട്ട്  മുഖ്യമന്ത്രിക്ക് പരാതി നല്‍കി

Synopsis

പാലാരിവട്ടം ഭാഗത്തുനിന്ന് കാക്കനാട് ഇൻഫോപാർക്ക് ഭാഗത്തേക്ക് പോകുന്നതിനായി ഗതാഗതത്തിനായി സമാന്തര റോഡ് നിലവിലില്ല.

കൊച്ചി: കൊച്ചി മെട്രോയുടെ രണ്ടാംഘട്ട നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനാൽ പാലാരിവട്ടം മുതൽ കാക്കനാട് വരെയുള്ള ഭാഗങ്ങളിൽ അതിരൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നുവെന്നും  രണ്ടാംഘട്ട പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന് മുൻപ് തന്നെ സമാന്തര റോഡുകളുടെ നിർമാണം നടത്തണമെന്നും ആവശ്യപ്പെട്ട് ഉമാ തോമസ് എംഎൽഎ മുഖ്യമന്ത്രിക്ക് കത്ത് നൽകി. നേരത്തെ, കൊച്ചി മെട്രോ എം.ഡി ഉൾപ്പെടെ വിവിധ അധികാരികൾക്ക് കത്തുകൾ നൽകിയിരുന്നെങ്കിലും ഇതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നും എം.എൽ.എ പരാതിയിൽ വ്യക്തമാക്കി.

ഇപ്പോൾ പാലാരിവട്ടം ഭാഗത്തുനിന്ന് കാക്കനാട് ഇൻഫോപാർക്ക് ഭാഗത്തേക്ക് പോകുന്നതിനായി ഗതാഗതത്തിനായി സമാന്തര റോഡ് നിലവിലില്ല. അതിനാൽ നാഷണൽ ഹൈവേയിലെ ചക്കപ്പറമ്പ് ജംഗ്ഷൻ മുതൽ കാളച്ചാൽ വഴി ഇൻഫോപാർക്ക് വരെയുള്ള സമാന്തര റോഡിന്റെ നിർമാണം പൂർത്തിയാക്കുകയാണെങ്കിൽ ഗതാഗതക്കുരുക്കിന് ഒരു ശാശ്വത പരിഹാരമാകും. റോഡിന്റെ നിർമ്മാണത്തിനായി സർവേ ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയാക്കിയിട്ടുണ്ട്. അതിനാൽ 2025-26 ബജറ്റിൽ ഈ പദ്ധതിക്ക് ആവശ്യമായ തുക വകയിരുത്താൻ സർക്കാർ അടിയന്തിരമായി നടപടി സ്വീകരിക്കണമെന്നും  ഉമാ തോമസ് ആവശ്യപ്പെട്ടു.

Asianet News Live

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കണ്ണൂരിൽ ടാപ്പിങ് തൊഴിലാളി വീടിനുള്ളിൽ മരിച്ച നിലയില്‍; വീടിനകത്ത് രക്തക്കറയും മുഖത്ത് മുറിവും കണ്ടെത്തി
കുട്ടിക്കളിയല്ല; ഡിജിറ്റൽ അഡിക്ഷൻ, കേരളത്തിലെ കുട്ടികളും അപകടത്തിൽ, ഒരോ ദിവസവും പൊലിയുന്നത് ഓരോ ജീവനുകൾ