
പാലക്കാട്: ഗായത്രിപ്പുഴയിൽ ഒഴുക്കിൽപ്പെട്ട യുവാവിനായി ഇന്നും തിരച്ചിൽ തുടരുന്നു. ഇന്നലെ വൈകിട്ടാണ് കാവശ്ശേരി എരകുളം സ്വദേശി പ്രണവ് (21)ആണ് അപകടത്തിൽപ്പെട്ടത്. പാലക്കാട്ട് നിന്നും എത്തിയ സ്കൂബ ടീം ഉൾപ്പെടെ തിരച്ചിലിൻ്റെ ഭാഗമാകുന്നുണ്ട്. ആലത്തൂർ എസ്എൻ കോളേജ് മൂന്നാം വർഷ ബിരുദ വിദ്യാർത്ഥിയാണ് പ്രണവ്. കുളിക്കാനെത്തിയ പ്രണവ് കൂട്ടുകാരനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ കാൽവഴുതി പുഴയിൽ അകപ്പെടുകയായിരുന്നു.
ഇന്നലെ വൈകീട്ട് ഏഴുമണിവരെ നടത്തിയ തിരച്ചിൽ ശക്തമായ അടിയൊഴുക്ക് കാരണം ഇന്നലെ താൽക്കാലികമായി നി൪ത്തിവെച്ചിരുന്നു.