
കണ്ണൂർ: കണ്ണൂരിൽ വൻ മയക്കുമരുന്ന് വേട്ട. ഇതുമായി ബന്ധപ്പെട്ട് യുവാവും യുവതിയും ഉൾപ്പെടെ അറസ്റ്റിൽ. ഇവരുടെ പക്കൽ നിന്നും 89 ഗ്രാം എംഡിഎംഎ, 184.43 ഗ്രാം മെത്താഫിറ്റമിൻ, 12.446 ഗ്രാം ഹാഷിഷ് ഓയിൽ എന്നിവ പിടിച്ചെടുത്തു. കരിപ്പാൽ സ്വദേശി മഷൂദ്, അഴീക്കോട് സ്വദേശി സ്നേഹ എന്നിവരാണ് അറസ്റ്റിലായത്. കണ്ണൂരിലെ റിസോർട്ടിലും യുവതിയുടെ വീട്ടിലും നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടിച്ചെടുത്തത്. നേരത്തെയും കേസുകളിൽ ഉൾപ്പെട്ടവരാണ് പ്രതികൾ.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam